പത്തനംതിട്ട: ഭാര്യയെ തല്ലുന്നതിനിടെ എട്ടുമാസം പ്രായമായ കുഞ്ഞിന് പിതാവിന്റെ മർദ്ദനം. കുടുംബവഴക്കിനിടെ സ്റ്റീൽ പൈപ്പ് കൊണ്ടുള്ള അച്ഛന്റെ അടി കുഞ്ഞിന് ഏൽക്കുകയായിരുന്നു.
സംഭവത്തിൽ അടൂർ സ്വദേശിയായ ഷിനുമോനെ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബവഴക്കിനിടെ ഭാര്യയെ മർദ്ദിക്കാൻ ശ്രമിക്കുമ്പോഴാണ് കുഞ്ഞിന് അടിയേറ്റത്. അടിയുടെ ആഘാതത്തിൽ കുഞ്ഞിന്റെ താടിയെല്ല് പൊട്ടി. ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണ്.
Comments