‘പരസ്യത്തിൽ പറഞ്ഞ മൈലേജ് കാറിന് കിട്ടുന്നില്ല‘: ഉടമയ്ക്ക് 3.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കമ്പനിയോട് ആവശ്യപ്പെട്ട് ഉപഭോക്തൃ കോടതി- Consumer Complaint Redressal Forum against Car Manufacturer for misleading advertisement
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘പരസ്യത്തിൽ പറഞ്ഞ മൈലേജ് കാറിന് കിട്ടുന്നില്ല‘: ഉടമയ്‌ക്ക് 3.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കമ്പനിയോട് ആവശ്യപ്പെട്ട് ഉപഭോക്തൃ കോടതി- Consumer Complaint Redressal Forum against Car Manufacturer for misleading advertisement

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2022, 06:20 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: പരസ്യത്തിൽ പറഞ്ഞ മൈലേജ് കാറിന് കിട്ടുന്നില്ലെന്ന് കാട്ടി ഉപഭോക്തൃ കോടതിയെ സമീപിച്ച ഉടമയ്‌ക്ക് നഷ്ടപരിഹാരം നൽകാൻ കമ്പനിയോട് ആവശ്യപ്പെട്ട് ഉപഭോക്തൃ കോടതി. ഉടമയ്‌ക്ക് 3.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് തൃശൂർ ഉപഭോക്തൃ പരാതി പരിഹാര ഫോറത്തിന്റെ ഉത്തരവ്. ലിറ്ററിന് 32 കിലോമീറ്റർ മൈലേജ് കിട്ടുമെന്ന പരസ്യം വസ്തുതാപരമല്ലെന്നും, ഇതിനേക്കാൾ 40 ശതമാനം കുറവാണ് യഥാർത്ഥ മൈലേജ് എന്നും ബോദ്ധ്യപ്പെട്ടതിനെ തുടർന്നാണ് വിധിയെന്നും കോടതി വ്യക്തമാക്കി.

സൗദാമിനി പി പി എന്ന ഉപഭോക്താവ് 2015ൽ നൽകിയ പരാതിയിലാണ് കോടതിയുടെ ഉത്തരവ്. 8,94,876 രൂപയ്‌ക്ക് 2014ൽ വാങ്ങിയ ഫോർഡ് ക്ലാസിക് ഡീസൽ കാറിനെക്കുറിച്ചായിരുന്നു പരാതി. വാഹനത്തിന്റെ ഡീലറായ തൃശൂർ കൈരളി ഫോർഡ്, കമ്പനിയായ ഫോർഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവർക്കെതിരെയാണ് കോടതി ഉത്തരവ്.

ലിറ്ററിന് 32 കിലോമീറ്റർ മൈലേജ് കിട്ടുമെന്ന് വ്യക്തമാക്കി കമ്പനി പുറത്തിറക്കിയ ബ്രോഷറുകളും ലഘുലേഖകളും പരാതിക്കാരി കോടതിയിൽ ഹാജരാക്കി. തുടർന്ന്, പരാതി പരിശോധിക്കാനായി സർക്കാർ എഞ്ചിനീയറിംഗ് കോളേജിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ അസോസിയേറ്റ് പ്രൊഫസറായ ഒരു വ്യക്തിയെ കോടതി നിയോഗിച്ചു. തുടർന്ന് നടത്തിയ റണ്ണിംഗ് ടെസ്റ്റിൽ, കാറിന്റെ യഥാർത്ഥ മൈലേജ് ലിറ്ററിന് 19.6 കിലോമീറ്റർ മാത്രമാണെന്ന് ബോദ്ധ്യപ്പെട്ടു.

എതിർകക്ഷികളുടെ വാദഗതികളും ന്യായീകരണങ്ങളുമൊന്നും കോടതി പരിഗണിച്ചില്ല. യഥാർത്ഥ മൈലേജും കമ്പനി വാഗ്ദാനം നൽകിയ മൈലേജും തമ്മിലുള്ള വ്യത്യാസം 40 ശതമാനമാണ് എന്നത് നിസ്സാര കാര്യമല്ല. തെറ്റായ പരസ്യങ്ങൾ നൽകി ഉപഭോക്താക്കളെ വഞ്ചിക്കുന്നത് ആശാസ്യമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Tags: compensation
Share
Tweet
SendShare

More News from this section

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

Latest News

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies