മതിയായ യോഗ്യതയില്ല; ഡിവൈഎഫ്‌ഐ നേതാവിനെ പഞ്ചായത്തിലെ ജോലിയിൽ നിന്ന്  നീക്കി; നടപടി ബിജെപിയുടെ പ്രതിഷേധത്തിനൊടുവിൽ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മതിയായ യോഗ്യതയില്ല; ഡിവൈഎഫ്‌ഐ നേതാവിനെ പഞ്ചായത്തിലെ ജോലിയിൽ നിന്ന്  നീക്കി; നടപടി ബിജെപിയുടെ പ്രതിഷേധത്തിനൊടുവിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2022, 06:03 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: യോഗ്യതയിലെ സംശയത്തെ തുടർന്ന് ഡിവൈഎഫ്‌ഐ നേതാവിനെ ജോലിയിൽ നിന്ന് നീക്കി. പത്തനംതിട്ട കലഞ്ഞൂർ പഞ്ചായത്തിൽ ടെക്‌നിക്കൽ അസിസ്റ്റൻഡായ ഹരീഷ് മുകുന്ദനെയാണ് ജോലിയിൽ നിന്ന് നീക്കിയത്. വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

2011-ലാണ് ഡിവൈഎഫ്‌ഐ നേതാവും സിഐടിയു പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ ഹരീഷ് പഞ്ചായത്തിൽ ടെക്‌നിക്കൽ അസിസ്റ്റന്റായി ജോലിയിൽ പ്രവേശിച്ചത്. പഞ്ചായത്ത് നേരിട്ട് നടത്തിയ നിയമനമായിരുന്നു ഇത്. എന്നാൽ ഹരീഷിന്റേത് രാഷ്‌ട്രീയ നിയമനമാണെന്ന് ബിജെപി ആരോപണമുയർത്തിയിരുന്നു. വിവരാവകാശ നിയമപ്രകാരം പല രേഖകളും പരിശോധിച്ചാണ് ഹരീഷിന്റെ യോഗ്യത സംബന്ധിച്ച ക്രമക്കേട് ബിജെപി കണ്ടെത്തിയത്. തുടർന്ന് രേഖകൾ സഹിതം വിജിലൻസിന് കൈമാറുകയായിരുന്നു.

എംജി സർവകലാശാലയ്‌ക്ക് കീഴിൽ കോന്നിയിലെ കോളേജിലാണ് ഹരീഷ് ബിസിഎ പഠനം നടത്തിയിരുന്നത്. പക്ഷേ ഇവിടെ മൂന്നാം വർഷ പഠനം പൂർത്തിയാക്കിയിരുന്നില്ല. ഇതേ കാലയളവിൽ തമിഴ്‌നാട്ടിലെ പെരിയാർ സർവകലാശാലയിൽ നിന്ന് റെഗുലറായി ബിസിഎ പൂർത്തിയാക്കിയെന്ന് അവകാശപ്പെടുന്ന സർട്ടിഫിക്കറ്റാണ് ഹരീഷ് ജോലിയ്‌ക്കായി ഹാജരാക്കിയിരുന്നത്. ഇയാൾ ഹാജരാക്കിയ സർട്ടിഫിക്കറ്റുകളും കോന്നിയിൽ പഠിച്ചതിന്റെ വിവരങ്ങളും ബിജെപി പ്രവർത്തകർ പിന്നീട് വിജിലൻസിന് കൈമാറിയിരുന്നു.

തുടർന്ന് വിജിലൻസ് നടത്തിയ പരിശോധനയിൽ യോഗ്യതയിൽ സംശയങ്ങളുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെ ഇയാളെ ജോലിയിൽ നിന്ന് മാറ്റിനിർത്തുന്നതാണ് അഭികാമ്യമെന്ന് സൂചിപ്പിച്ച് റിപ്പോർട്ട് നൽകി. അഡീഷണൽ ചീഫ് സെക്രട്ടറി പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർക്ക് ഇത് സംബന്ധിച്ച് നിർദേശം നൽകി. എന്നാൽ രാ്ഷ്‌ട്രീയ സ്വാധീനം കാരണം ഇത് നടപ്പായില്ല. തുടർന്ന് ബിജെപി അടക്കമുള്ള രാഷ്‌ട്രീയ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.തുടർന്നാണ് ഹരീഷിനെ ജോലിയിൽ നിന്ന് നീക്കം ചെയ്തതായി പഞ്ചായത്ത് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചത്.

Tags: pathanamthittaDYFI leader
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies