ന്യൂഡൽഹി:സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതി ഡോ.രാജേന്ദ്രപ്രസാദിന്റെ ജന്മവാർഷിക ദിനത്തിൽ ശ്രദ്ധാഞ്ജലിയർപ്പിച്ച് രാജ്യം. പ്രഥമ രാഷ്ട്രപതിയെ പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്മരിച്ചു. രാജ്യത്തെ ധീരതയോടും പാണ്ഡിത്യത്തിന്റെ കരുത്തോടും കൂടി നയിച്ച അതുല്യനായ ദേശീയ നേതാവിയിരുന്നു ഡോ. രാജേന്ദ്രപ്രസാദെന്നും നരേന്ദ്രമോദി അനുസ്മരിച്ചു.
രാജ്യത്തിന്റെ പ്രഥമ രാഷ്ട്രപതി എന്ന നിലയിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലാണ് അദ്ദേഹം ഇന്ത്യയെ നയിച്ചത്. ശക്തമായ ചുവടുവെയ്പ്പോടെ നീങ്ങിയ അദ്ദേഹം ജനങ്ങൾക്ക് സാംസ്കാരികവും ഭരണപരവുമായ കരുത്താണ് നൽകിയത്. ഭാവി ഇന്ത്യയെ കരുപ്പിടിപ്പിക്കുന്നതിൽ രാജേന്ദ്രപ്രസാദിന്റെ പങ്ക് നിസ്തുലമാണെന്നും നരേന്ദ്രമോദി പറഞ്ഞു.
1884ൽ ബീഹാറിൽ ജനിച്ച ഡോ.രാജേന്ദ്രപ്രസാദ് 1950 മുതൽ1962 വരെയാണ് പ്രഥമ രാഷ്ട്രപതിയായി രാജ്യത്തെ നയിച്ചത്. മികച്ച അഭിഭാഷകനെന്ന നിലയിലാണ് സ്വാതന്ത്ര്യസമര പോരാട്ടത്തിലേയ്ക്ക് കടന്നുവന്നത്.
Comments