ഗർഭകാലത്ത് സ്ത്രീകൾ പിന്തുടരേണ്ട കാര്യങ്ങളെക്കുറിച്ച് നിരവധി ഊഹാപോഹങ്ങളുണ്ട്.. കഴിക്കാവുന്ന പല ആഹാര സാധനങ്ങളും കഴിക്കരുതെന്ന് പറഞ്ഞ് പേടിപ്പിക്കുകയും അതേസമയം ഒഴിവാക്കേണ്ട പലതും ഗർഭിണികളെക്കൊണ്ട് കഴിപ്പിക്കുകയും ചെയ്യുന്ന ചിലരുണ്ട്. എന്തൊക്കെയാണ് യഥാർത്ഥത്തിൽ ഗർഭിണികൾ ഒഴിവാക്കേണ്ടത്.. നോക്കാം..
മെർക്കുറി വലിയ അളവിൽ അടങ്ങിയ സീഫുഡുകൾ (SEA FOOD) ഒഴിവാക്കാം..
സാധാരണഗതിയിൽ ഗർഭിണികൾ നന്നായി കഴിക്കേണ്ട ഒന്നാണ് സീഫുഡുകൾ. പ്രോട്ടീനും ഒമേഗ-3 ഫാറ്റി ആസിഡുകളും നല്ലപോലെ അടങ്ങിയിരിക്കുന്നതിനാൽ കുഞ്ഞിന്റെ ആരോഗ്യത്തിന് ഇത് വളരെ നല്ലതുമാണ്. എങ്കിലും ചിലത് ഒഴിവാക്കുന്നതാണ് കുഞ്ഞിന്റെ ആരോഗ്യത്തിന് നല്ലത്. ഗർഭസ്ഥ ശിശുവിന്റെ ഞരമ്പുകൾ വികസിക്കുന്നത് തടയാൻ ചില സീഫുഡുകൾ കാരണമാകും. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ പറയുന്നതനുസരിച്ച് ചുവടെ പറയുന്ന സീഫുഡുകൾ ഒഴിവാക്കാവുന്നതാണ്.
Bigeye tuna
King mackerel
Marlin
Orange roughy
Swordfish
Shark
Tilefish
അതേസമയം കഴിക്കാവുന്ന സീഫുഡുകൾ ഇവയാണ്..
Anchovies
Catfish
Cod
Herring
Light canned tuna
Pacific oysters
Pollock
Salmon
Sardines
Shad
Shrimp
Tilapia
Trout
സീഫുഡിൽ വളരെ എളുപ്പത്തിൽ ബാക്ടീരിയകളും വൈറസുകളും കടന്നുകൂടും. ഇതൊഴിവാക്കാൻ മത്സ്യം എപ്പോഴും നല്ലപോലെ പാകം ചെയ്തതിന് ശേഷം കഴിക്കാവുന്നതാണ്. മീൻ പകുതി വേവിച്ച് കഴിക്കുന്നതും വേവിക്കാതെ ആഹാരമാക്കുന്നതും പൂർണമായി ഒഴിവാക്കുക. ഷെൽഫിഷുകളും (shell fish – crabs, lobster, crayfish, shrimp and prawn) ഒഴിവാക്കുന്നത് നല്ലതാണ്. 145 ഫാരൻഹീറ്റ് അഥവ 63 ഡിഗ്രി താപനിലയിൽ പാകം ചെയ്തുമാത്രം മത്സ്യം കഴിക്കുക.
മാംസാഹരങ്ങൾ പാകം ചെയ്യുമ്പോഴും നല്ലപോലെ വേവിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. മീറ്റ് തെർമോമീറ്റർ ഉപയോഗിച്ച് വേവ് അളന്നുനോക്കാവുന്നതാണ്. മുട്ട കഴിക്കുമ്പോഴും വേവിച്ച് മാത്രം കഴിക്കുക. പകുതി പാകം ചെയ്ത മുട്ട (half boiled) ഗർഭിണികൾ ഒഴിവാക്കാം.
പഴങ്ങളും പച്ചക്കറികളും നല്ലപോലെ കഴുകി വൃത്തിയാക്കിയതിന് ശേഷം മാത്രം കഴിക്കാവുന്നതാണ്. കോഫിയും കോളയും മിക്സ് ചെയ്ത് തയ്യാറാക്കുന്ന കഫെയ്ൻ എന്ന പാനീയവും എല്ലാവിധ ആൽക്കഹോളുകളും പൂർണമായും ഒഴിവാക്കുക.
കൃത്രിമ നിറങ്ങളും പ്രിസർവേറ്റീവുകളും ധാരാളം അടങ്ങിയിരിക്കുന്ന മധുര പലഹാരങ്ങളും പാനീയങ്ങളും ഒഴിവാക്കാം. മയോണൈസ്, ഐസിംഗ് കേക്കുകൾ എന്നിവയും ഒഴിവാക്കുന്നതാണ് നല്ലത്.
Comments