തലസ്ഥാനത്ത് നിന്നും പർദ്ദ ധരിച്ച് പാസ്‌പോർട്ടും കൊണ്ട് പോയ എംസിഎ വിദ്യാർത്ഥിനി മുംബൈയിൽ; വഴിത്തിരിവായത് ഗൂഗിൾപേ; വ്യാജ ഫോൺനമ്പറും ബാങ്ക് അക്കൗണ്ടും; അടിമുടി ദുരൂഹത; സഹായിച്ച യുവാവും നിരീക്ഷണത്തിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തലസ്ഥാനത്ത് നിന്നും പർദ്ദ ധരിച്ച് പാസ്‌പോർട്ടും കൊണ്ട് പോയ എംസിഎ വിദ്യാർത്ഥിനി മുംബൈയിൽ; വഴിത്തിരിവായത് ഗൂഗിൾപേ; വ്യാജ ഫോൺനമ്പറും ബാങ്ക് അക്കൗണ്ടും; അടിമുടി ദുരൂഹത; സഹായിച്ച യുവാവും നിരീക്ഷണത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2022, 02:18 pm IST
FacebookTwitterWhatsAppTelegram

പാറശ്ശാല: പൊഴിയൂരിൽ കഴിഞ്ഞ മാസം 28 ന് ദുരൂഹസാഹചര്യത്തിൽ കാണാതായ എംസിഎ വിദ്യാർത്ഥിനിയെ കണ്ടെത്തി.മുംബൈയിലെ ഒരു ഹോം സ്റ്റേയിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. പർദ്ദ ധരിച്ചുപോയ പെൺകുട്ടി കളിയിക്കവിളയിലെ ഒരു കടയിൽ ഗൂഗിൾ പേ ഉപയോഗിച്ചതാണ് അന്വേഷണത്തിൽ നിർണ്ണായകമായത്.

നാളെ പെൺകുട്ടിയുമായി പോലീസ് കേരളത്തിലെത്തും. പെൺകുട്ടി രഹസ്യമായി മറ്റൊരു മൊബൈൽ നമ്പറും, ബാങ്ക് അക്കൗണ്ടും ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് ചില സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതിനായി സഹായിച്ച മാർത്താണ്ഡം സ്വദേശിയായ യുവാവിനെക്കുറിച്ചും പോലീസ് അന്വേഷിച്ചു വരികയാണ്. അടിമുടി ദുരൂഹതയുള്ളതിനാൽ യാത്രയുടെ മുഴുവൻ വിവരങ്ങളും പരിശോധനയ്‌ക്ക് വിധേയമാക്കാനാണ് പോലീസിന്റെ തീരുമാനം.

ഈ കഴിഞ്ഞ 28 നാണ് മൊല്ലങ്കോട് മേടവിളാകം മാർത്താണ്ഡംതുറ സ്വദേശിനിയായ 24 കാരിയെ ദുരൂഹസാഹചര്യത്തിൽ കാണാതായത്.
പൊഴിയൂർ കടൽത്തീരത്തു നിന്നാണ് എംസിഎ വിദ്യാർത്ഥിയായ പെൺകുട്ടിയെ കാണാതായത്.തുടർന്ന് നടത്തിയ തിരച്ചിലിൽ ചെരിപ്പും ഒരു ബാഗും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്ന് സംശയത്തിൽ പൊഴിയൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

വീട്ടിൽ നടത്തിയ പരിശോധനയിൽ നിന്ന് പാസ്പോർട്ട് നഷ്ടപ്പെട്ടതായും ഫോണിലെ വിവരങ്ങൾ നശിപ്പിച്ചതായും കണ്ടെത്തി.പിന്നാലെ പൊഴിയൂർ മേഖലയിലെ സംഭവദിവസത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, പർദ്ദ ധരിച്ച ഒരു പെൺകുട്ടി ഓട്ടോറിക്ഷയിൽ കയറിപോകുന്നത് കണ്ടെത്തി. ഇത് കാണാതായ പെൺകുട്ടി തന്നെയാണെന്ന് കണ്ടെത്തി. അന്വേഷണത്തിൽ 200 രൂപ ഗൂഗിൾ പേ ചെയ്താൽ പണമായി നൽകാമോയെന്നു പെൺകുട്ടി ആവശ്യപ്പെട്ടെന്നും അത് നൽകിയെന്നും കടക്കാരൻ മൊഴി നൽകി.

ഗൂഗിൾ പേ നമ്പർ വിശദമായി പരിശോധിച്ചപ്പോൾ കാണാതായ പെൺകുട്ടിയുടെ ആർക്കുമറിയാത്ത നമ്പറാണെന്നു സ്ഥിരീകരിച്ചു. ഇതോടെ നമ്പറും, നമ്പർ ഉപയോഗിച്ച് മാർത്താണ്ഡത്തെ ബാങ്കിൽ തുടങ്ങിയ അക്കൗണ്ടും പോലീസ് പരിശോധിച്ചു. പെൺകുട്ടിയുടെ അക്കൗണ്ടിൽ നിന്ന് മുംബൈയിലെ ഒരു ഹോം സ്റ്റേയിലേക്കു പണം കൈമാറിയെന്ന് കണ്ടെത്തി. ഇതോടെ പോലീസ് സംഘം മുംബൈയിലേക്ക് പറന്ന് പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു.

Tags: missingpardha
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies