മുസാഫറാബാദ്: പാക് അധീന കശ്മീരിലെ പ്രധാനമന്ത്രി സർദാർ തൻവീർ ഇല്ലിയാസിനെ അവഹേളിച്ച പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിനെതിരെ പ്രക്ഷോഭവുമായി ജനങ്ങൾ തെരുവിൽ. പിഒകെ പ്രധാനമന്ത്രി ഇല്ലിയാസിനെ അണക്കെട്ടിന്റെ നിർമ്മാണോദ്ഘാടന ചടങ്ങിലാണ് ഷെരീഫ് അവഹേളിച്ചത്. ഷെരീഫ് മാപ്പു പറയും വരെ പ്രതിഷേധം തുടരുമെന്നാണ് ജനങ്ങൾ തീരുമാനിച്ചിരിക്കുന്നത്.
ഇരുവരും പങ്കെടുത്ത പരിപാടിയിൽ ഷെരീഫ് പറഞ്ഞതിലെ തെറ്റ് തിരുത്താൻ ശ്രമിച്ച പ്പോഴാണ് പദവി മറന്ന് ഷെരീഫ് അവഹേളിച്ചത്. ഝലം നദിയിൽ പണിതുയർത്തുന്ന മംഗള അണക്കെട്ടിന്റെ രണ്ടും മൂന്നും ഘട്ട നിർമ്മാണോദ്ഘാടന ചടങ്ങിലാണ് പ്രകോപനപരമായ പെരുമാറ്റമുണ്ടായത്.
പാക്ഭരണകൂടത്തിനെതിരെ എത്ര അസ്വസ്ഥരാണ് അധിനിവേശ കശ്മീരിലെ ജനങ്ങളെന്ന് തെളിയിക്കുന്ന പ്രക്ഷോഭമാണ് ആളിക്കത്തുന്നത്. മുസാഫറാബാദ് നഗരത്തിലാണ് പ്രതിഷേധം. തങ്ങൾ എന്നും പാകിസ്താന് വിലപ്പെട്ട സംഭാവനകൾ നൽകുന്ന മേഖലയും ജനങ്ങളുമാണെന്നും സ്വന്തം പ്രധാനമന്ത്രി അവഹേളിക്കപ്പെടുന്നത് നോക്കിയിരിക്കാൻ ഒരു ജനതയും തയ്യാറാവില്ലെന്നുമാണ് പ്രതിഷേധിക്കുന്നവർ അറിയിച്ചത്.
Comments