വാസ്തുശാസ്ത്രത്തില്‍ പലർക്കും വിശ്വാസം ഉണ്ടായിരിക്കും. വാസ്തുശാസ്ത്ര പ്രകാരം വീട്ടില്‍ ഓരോ വസ്തുക്കള്‍ക്കും അതിന്റേതായ സ്ഥാനമുണ്ട്. വീട്ടിലേക്ക് പോസിറ്റീവ് എനർജി പ്രവഹിക്കണമെങ്കിൽ വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. വീട് വൃത്തിയാക്കാൻ നമുക്ക് ആവശ്യമായ ഒരു വസ്തുവാണ് ചൂൽ. വീട്ടിലെ എല്ലാ വസ്തുക്കള്‍ക്കും ഉള്ളതുപോലെ ചൂലിനും ചില സ്ഥാനങ്ങളുണ്ട്. ചൂലിന്റെ സ്ഥാനം എവിടെയായിരിക്കണം?
വാസ്തുപ്രകാരം വീട് വൃത്തിയാക്കുന്ന ചൂലിന്റെ സ്ഥാനത്തിന് വളരെയധികം പ്രധാന്യമുണ്ട്. ഉപയോഗത്തിന് ശേഷം എവിടെയെങ്കിലും അലക്ഷ്യമായി വലിച്ചിടാൻ പാടില്ലാത്ത ഒന്നാണ് ചൂല്. ചൂലിന്റെ സ്ഥാനം തെറ്റിയാല്‍ വീടിനെ ബാധിക്കുമെന്നാണ് വാസ്തു ശാസ്രത്തിൽ പറയുന്നത്. ചൂല് അലക്ഷ്യമായി ഇട്ടാല്‍ കടുത്ത ദാരിദ്യമായിരിക്കും ഫലം.
വാസ്തുപ്രകാരം വടക്കുപടിഞ്ഞാറന്‍ കോണില്‍ വേണം ചൂല് സൂക്ഷിക്കാന്‍. മുന്‍വാതിലിനു സമീപം ചൂല് വയ്ക്കാന്‍ പാടില്ല. വാസ്തു അനുസരിച്ച് ആരുടെയും കണ്ണുകള്‍ എത്താത്ത സ്ഥലത്ത് വേണം ചൂൽ വയ്ക്കുവാന്‍. ചൂല് കിടത്തി വെയ്ക്കണം, തലതിരിച്ച് വയ്ക്കരുത്. വീടിന്റെ മേല്‍ക്കൂരയിലും ചൂല് വെയ്ക്കരുത്. ഇത് ധനനഷ്ടം ഉണ്ടാക്കും എന്നാണ് പറയപ്പെടുന്നത്.
Comments