ന്യൂഡൽഹി: രാജ്യസഭയുടെ വീക്ഷണം തികച്ചും ദേശീയമാകണമെന്നും മുതിർന്ന നേതാ ക്കൾക്ക് അഭിപ്രായ പ്രകടനത്തിന് എന്നും മുൻഗണനയെന്നും ഉപരാഷ്‌ട്രപതിയും രാജ്യസഭാ ധ്യക്ഷനുമായ ജഗ്ദീപ് ധൻകർ. രാജ്യത്തെ പരിചയ സമ്പന്നരായ ജനനേതാക്കളാണ് സഭാംഗ ങ്ങളിൽ പലരും. അതിൽ മുൻ പ്രധാനമന്ത്രിമാർക്കും മുൻ ലോക്‌സഭാംഗങ്ങളായി കഴിവു തെളിയിച്ചവർക്കും ഏത് ചർച്ചകളിലും മുൻഗണനയുണ്ടായിരിക്കുമെന്നും ജഗ്ദീപ് ധൻകർ പറഞ്ഞു.
രാജ്യസഭ അദ്ധ്യക്ഷസ്ഥാനം എന്നത് നിഷ്പക്ഷമായ പദവിയാണ്. അത് ദേശീയ വീക്ഷണങ്ങളെ ഏകോപിപ്പിക്കാനുള്ളതാണ്. ചർച്ചകളിൽ സമയക്ലിപ്തത പാലിക്കേണ്ടത് ആവശ്യമാണ്. ഒപ്പം മുതിർന്ന അംഗങ്ങൾക്ക് അവരുടെ അനുഭവ പരിചയം പ്രകടിപ്പിക്കാനുള്ള അവസരം നിഷേധിക്കാനാകില്ലെന്നും ധൻകർ പറഞ്ഞു. മുൻ പ്രധാനമന്ത്രി ദേവഗൗഡ, ഡോ. മൻമോഹൻ സിംഗ്, കോൺഗ്രസ് നേതാവ് ജയ്‌റാം രമേഷ് എന്നിവരെ പേരെടുത്ത് പറഞ്ഞാണ് ധൻകർ ജനാധിപത്യ മര്യാദകളെ ഓർമ്മിപ്പിച്ചത്.
കഴിഞ്ഞ ദിവസം മുൻ പ്രധാനമന്ത്രി ദേവഗൗഡ ചർച്ചകളിൽ വേണ്ടത്ര സമയം ലഭിക്കു ന്നില്ലെന്ന് പരിഭവപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവാദത്തിൽ സഭയുടെ നിലപാട് വ്യക്തമാക്കുകയായിരുന്നു ധൻകർ. സഭാദ്ധ്യക്ഷൻ എന്നും ജനാധിപത്യാ വകാശങ്ങളുടെ സൂക്ഷിപ്പുകാരനും സംരക്ഷകനുമാണെന്നും ജഗ്ദീപ് ധൻകർ ഓർമ്മിപ്പിച്ചു.
Comments