കോഴിക്കോട്: താമരശ്ശേരിയിൽ മാളിൽവെച്ച് യുവതിയ്‌ക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ തട്ടൂർ പറമ്പിൽ കോക്കാട്ട് സെൽസ് തോമസിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
നെയ്യാറ്റിൻകര സ്വദേശിനിയ്‌ക്ക് നേരെയാണ് ലൈംഗികാതിക്രമം ഉണ്ടായത്. മാളിൽ സിനിമ കാണാൻ എത്തിയത് ആയിരുന്നു യുവതി. ഇതിനിടെ ഇയാൾ ശല്യം ചെയ്യുകയായിരുന്നു. ഇതോടെ യുവതി പ്രതികരിച്ചു. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
പ്രതിയെ താമരശ്ശേരി പോലീസാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Comments