ഹൈദരാബാദ് : പ്രണയത്തിൽ നിന്നും പിന്മാറിയതിന് യുവാവ് പെൺകുട്ടിയുടെ അമ്മയെ കഴുത്തറുത്ത് കൊന്നു. ഹൈദരാബാദിലെ മിയാപൂരിലാണ് സംഭവം. ശോഭ എന്ന 45 കാരിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ 19 വയസുള്ള മകൾ വൈഭവി, സന്ദീപ് എന്നയാളുമായി പ്രണയത്തിലായിരുന്നു. വിവാഹ നിശ്ചയം കഴിഞ്ഞെങ്കിലും അഭിപ്രായ വ്യത്യാസത്തെ തുടർന്ന് യുവതി ബന്ധത്തിൽ നിന്ന് പിന്മാറുകയായിരുന്നു.
രാവിലെ വീട്ടിലെത്തിയ സന്ദീപ് അമ്മയെയും മകളെയും ആക്രമിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇയാളും ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. യുവതിയുടെയും യുവാവിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു.
മാസങ്ങൾക്ക് മുൻപ് ഹൈദരാബാദിൽ ജോലി ലഭിച്ചിരുന്നു. തുടർന്ന് ഇവർ അമ്മയോടൊപ്പം ഹൈദരാബാദിലെത്തി. അവിടെ തന്നെ ബ്യൂട്ടിഷൻ കോഴ്‌സിനും ചേർന്നു.
വിവാഹത്തിൽ നിന്ന് പിന്മാറിതിനെ തുടർന്ന് ഇവിടെയെത്തിയാണ് വൈഭവിയെ യുവാവ് ആക്രമിച്ചത്. വൈഭവിക്ക് നെഞ്ചിലും അമ്മയ്‌ക്ക് വയറിലുമാണ് കുത്തേറ്റത്. തുടർന്ന് യുവാവ് സ്വന്തം കഴുത്തറുത്ത് ആത്മഹത്യ ചെയ്യാനും ശ്രമം നടത്തി. അയൽവാസികൾ പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ എത്തിയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിക്കെയാണ് അമ്മ മരിച്ചത്.
Comments