ശരീരം സൂപ്പറാകണോ? ; ഒരു നുള്ള് ശർക്കരയും ഇത്തിരി ചൂടുവെള്ളവും മതി...!
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശരീരം സൂപ്പറാകണോ? ; ഒരു നുള്ള് ശർക്കരയും ഇത്തിരി ചൂടുവെള്ളവും മതി…!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2022, 03:34 pm IST
Facebook
Twitter
WhatsAppTelegram

പഞ്ചസാരയുണ്ടെങ്കിലും ഏവർക്കും ഏറെ പ്രിയപ്പെട്ടതാണ് ശർക്കര. ശർക്കര ചേർത്തുണ്ടാക്കുന്ന പലഹാരങ്ങളും ചായയുമൊക്കെ എല്ലാവർക്കും പ്രിയപ്പെട്ടതാണ്. മധുരത്തിനപ്പുറം നിരവധി ഗുണങ്ങൾ നൽകുന്ന ഒന്നാണ് ശർക്കര. ശരീരത്തിൽ ഇരുമ്പിന്റെ അംശം മെച്ചപ്പെടുത്താൻ സഹായിക്കുന്നതാണ് ശർക്കര. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവിനെ ക്രമീകരിക്കാനും ഇതിന് കഴിയും.വിളർച്ചയെ ചെറുക്കാൻ ശർക്കര പൊടിച്ചോ ചെറിയ കഷ്ണമോ കഴിച്ചാൽ മതിയാകും.

ദഹന പ്രകിയയെ സഹായിക്കുന്ന ഒന്നാണ് ശർക്കര. ഇതിനായി ചെറുചൂടുവെള്ളത്തിൽ ശർക്കര കലർത്തി കഴിക്കുകയാണ് വേണ്ടത്. ആയുർവേദ പ്രകാരം ദഹനത്തിന് പുറമേ ശരീരഭാരം കുറയ്‌ക്കാനും ശർക്കരയ്‌ക്കാകും. പ്രമേഹ രോഗികൾക്കും ശർക്കര കഴിക്കാവുന്നതാണ്. തണുപ്പുകാലത്ത് അതിരാവിലെ ചൂടുവെള്ളത്തിൽ ശർക്കര കഴിക്കുന്നത് തൽക്ഷണ ഊർജ്ജം വർദ്ധിപ്പിക്കുമെന്ന് ന്യൂട്രീഷനിസ്റ്റും ഡിടിഎഫിന്റെ സ്ഥാപകയുമായ സോണിയ ബക്ഷി പറയുന്നു. ആരോഗ്യ പരിപാലനത്തിൽ മികച്ച ഫലങ്ങൾ നൽകാൻ ഇതിനാകും.ഇങ്ങനെയുണ്ടാക്കുന്ന ശർക്കര വെള്ളം കുടിക്കുന്നത് വഴി ആരോഗ്യപരമായ നിരവധി ഗുണങ്ങളാണ് നൽകുന്നത്.
അസ്ഥികളുടെ ആരോഗ്യം : ശർക്കര വെള്ളം കുടിക്കുന്നത് എല്ലുകളെ ബലപ്പെടുത്തി സന്ധി വേദന ഒഴിവാക്കുന്നു. സന്ധിവാതം പോലുള്ള അസ്ഥി രോഗങ്ങളെ ശമിപ്പിക്കാനും ഇതിനാകും.പൊട്ടാസ്യവും സോഡിയവും ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ചെറുചൂടുള്ള വെള്ളത്തിൽ ശർക്കര ശരീരത്തിലെ രക്തസമ്മർദ്ദം സന്തുലിതമാക്കാൻ സഹായിക്കുന്നു.

ഇരുമ്പിന്റെ കുറവ് മെച്ചപ്പെടുത്തുന്നു :ഹീമോഗ്ലോബിൻ കുറവാണെങ്കിൽ ചെറുചൂടുള്ള ശർക്കര വെള്ളം അത്ഭുതങ്ങൾ സൃഷ്ടിക്കും. ഇരുമ്പ്, ഫോളേറ്റ് എന്നിവയാൽ സമ്പുഷ്ടമായതിനാൽ ശരീരത്തിൽ ചുവന്ന രക്താണുക്കളുടെ അളവ് നിയന്ത്രിക്കുന്നു. വിളർച്ചയുള്ളവർക്ക് ചെറുചൂടുള്ള വെള്ളത്തിൽ ശർക്കര കഴിക്കാം.

ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നു: ശർക്കരയ്‌ക്ക് ശരീരത്തെ ശുദ്ധീകരിക്കാൻ സഹായിക്കുന്ന ഗുണങ്ങളുണ്ട്. ശരീരത്തെ വിഷാംശം ഇല്ലാതാക്കാനും രക്തം ശുദ്ധീകരിക്കാനും കരളിനെ ശുദ്ധീകരിക്കാനും ഇതിനാകും. പതിവായി പരിമിതമായ അളവിൽ ചെറുചൂടുള്ള വെള്ളത്തിൽ ശർക്കര ചേർത്ത് കുടിക്കുകയാണെങ്കിൽ ചർമ്മത്തിന് ആവശ്യമായ തിളക്കം ലഭിക്കും. കൂടാതെ ശരീരം ഫലപ്രദമായി ആരോഗ്യത്തോടെ നിലനിൽക്കകയും ദോഷകരമായ വിഷവസ്തുക്കൾ ശരീരത്തിൽ നിന്ന് പുറന്തള്ളപ്പെടുകയും ചെയ്യും.

ഭാരം കുറയ്‌ക്കാൻ സഹായിക്കുന്നു: ശരീരഭാരം കുറക്കാൻ നിരവധി മാർഗങ്ങൾ തിരഞ്ഞ് പരീക്ഷിച്ച് മടുത്തെങ്കിൽ ശർക്കരയെ കൂട്ടുപിടിച്ചാൽ മതി. ഒന്നിടവിട്ട ദിവസങ്ങളിൽ ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ചെറുചൂടുള്ള വെള്ളം ശർക്കര ചേർത്ത് കഴിച്ചാൽ ശരീരഭാഗം കുറയ്‌ക്കാവുന്നതാണ്. പരിമിതമായ അളവിൽ മാത്രമേ ശർക്കര കഴിക്കാവൂ.

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു: ശർക്കരയിൽ ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്. സമ്പന്നമായ പോഷകഗുണമുള്ളതിനാൽ തന്നെ പ്രതിരോധശേഷി വർദ്ധിപ്പിച്ച് അണുബാധകളെ ചെറുക്കാൻ കഴിയും. ശർക്കരയിൽ അടങ്ങിയിരിക്കുന്ന സെലിനിയവും സിങ്കും ഫ്രീ റാഡിക്കൽ നാശത്തിൽ നിന്നും ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കും.

Tags: benefitsJaggeryHOT WATER
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies