'ബംബിൾ ബീ' ലുക്കിൽ ഒരു ഹോണ്ട ബൈക്ക്; ചിത്രം വൈറലാകുന്നു
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

‘ബംബിൾ ബീ’ ലുക്കിൽ ഒരു ഹോണ്ട ബൈക്ക്; ചിത്രം വൈറലാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2022, 05:38 pm IST
FacebookTwitterWhatsAppTelegram

ആരും കൊതിക്കുന്ന രൂപത്തിലേയ്‌ക്ക് മോട്ടോർസൈക്കിളിനെ പരിഷ്കരിക്കാൻ ആരാണ് ആ​ഗ്ര​ഹിക്കാത്തത്. പുതിയ രൂപത്തിലും ഭാവത്തിലും പരിഷ്കരിച്ച മോട്ടോർസൈക്കിളുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോൾ ഇന്റർനെറ്റിൽ അത്തരമൊരു ചിത്രമാണ് വാഹനപ്രേമികളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ഒരു ഹോണ്ട മോട്ടോർസൈക്കിളിനെ തേനിച്ചയുടെ രൂപ സാദൃശ്യത്തോടെയാണ് പരിഷ്‌കരിച്ചിരിക്കുന്നത്.

ഹൈദരാബാദിലുള്ള ആർഎച്ച് കസ്റ്റംസ് എന്ന മോട്ടോർസൈക്കിൾ വർക്ക് ഷോപ്പാണ് ഹോണ്ടയുടെ ക്രൂയിസർ മോട്ടോർസൈക്കിളായ ഹോണ്ട X4-നെ ഹോളിവുഡ് ആക്ഷൻ ചിത്രങ്ങളിൽ കാണുന്ന തരത്തിൽ പരിഷ്‌കരിച്ചിരിക്കുന്നത്.

‘ബംബിൾ ബീ’ എന്നാണ് മോട്ടോർസൈക്കിളിന് പേരിട്ടിരിക്കുന്നത്. ഹോളിവുഡ് ചിത്രമായ ‘ബംബിൾ ബീ’യിൽ നിന്നും പ്രചോദനം ഉൾകൊണ്ടാണ് ബൈക്ക് നിർമ്മിച്ചിരിക്കുന്നത്. ഹെഡ്‌ലാമ്പിന് പകരം ബംബിൾ ബീ ക്യാരക്ടറിന്റെ മുഖമാണ് ബൈക്കിന് നൽകിയിരിക്കുന്നത്. ഈ മുഖം അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്തതാണ്.

കാം കവർ 1972-ലെ കാമറോ എസ്എസിന്റെതാണ്. ഇതും ഇന്ത്യയിലേയ്‌ക്ക് ഇറക്കുമതി ചെയ്തതാണ്. കൂടാതെ ടെയിൽ ലാമ്പും ടേൺ ഇൻഡിക്കേറ്ററും ഇറക്കുമതി ചെയ്തു. മഞ്ഞയും കറുപ്പും നിറങ്ങളിലാണ് പെയിന്റിംഗ് പൂർത്തിയാക്കിയിരിക്കുന്നത്.

മുൻ ചക്രങ്ങൾ 21 ഇഞ്ചും 130 എംഎമ്മും ആണെങ്കിൽ പിൻ ചക്രം 18 ഇഞ്ചും 300 എംഎമ്മും ആണ്. ബൈക്കിന്റെ അലോയ് വീലുകളും സ്വന്തമായി തന്നെ ആർഎച്ച് കസ്റ്റംസ് ഡിസൈൻ ചെയ്തതാണ്.

 

ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം ; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ ലഹരിവേട്ട; ട്രാവൽ ബാഗുകളിൽ ഒളിപ്പിച്ച 110 കിലോ കഞ്ചാവ് പിടിയിൽ: നാല് ഒഡിഷ സ്വദേശികൾ അറസ്റ്റിൽ

മലപ്പുറത്തെ ബിജെപിയുടെ മുതിർന്ന നേതാവ് ഗോപാലകൃഷ്ണൻ അന്തരിച്ചു; നാളെ സംസ്കാരം

ഹോംവർക്ക് ചെയ്തില്ലെന്ന പേരിൽ മർദനം; അറസ്റ്റിലായ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു,

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies