ദൃശ്യ സമ്പന്നതയാല്‍ ശ്വാസം മുട്ടിക്കുന്ന 'അവതാര്‍-ദി വേ ഓഫ് വാട്ടര്‍'
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie Movie Reviews

ദൃശ്യ സമ്പന്നതയാല്‍ ശ്വാസം മുട്ടിക്കുന്ന ‘അവതാര്‍-ദി വേ ഓഫ് വാട്ടര്‍’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2022, 07:16 pm IST
FacebookTwitterWhatsAppTelegram

‘ഈച്ച് സീഡ് ഈസ് സ്‌റ്റോറി ഓഫ് ലൈഫ്’

2009ല്‍ അവതാര്‍ സിനിമയിലൂടെ ജെയിംസ് കാമറൂണ്‍ ലോകത്തിന് മുന്നില്‍ വെച്ച സുപ്രധാന സന്ദേശം ഇതായിരുന്നു. മനുഷ്യര്‍ മാത്രമല്ല മൃഗങ്ങളും നാനാജാതി സസ്യജാലങ്ങളും കൂടി ഈ ഭൂമിയുടെ അവകാശികളാണ് എന്ന സന്ദേശം. പ്രകൃതിയെ അറിഞ്ഞു ജീവിക്കുന്ന മനുഷ്യര്‍ക്ക് അവയുമായി നിലനില്‍ക്കുന്ന അതിശക്തമായ ബന്ധവും അതിനെ തകര്‍ത്തു ലാഭംകൊയ്യാന്‍ ശ്രമിക്കുന്ന കച്ചവട കണ്ണുകളും തമ്മിലുള്ള യുദ്ധമാണ് ആദ്യ പകുതിയിലെ പോലെ രണ്ടാം ഭാഗത്തും കാമറൂണ്‍ വരച്ചിടുന്നത്.

ആദ്യ ഭാഗം ഘോര വനാന്തരങ്ങളിലെ മായക്കാഴ്ചകളാല്‍ സമ്പന്നമായിരുന്നുവെങ്കില്‍ രണ്ടാം ഭാഗം ജല ജാലവിദ്യകളാല്‍ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നു.

തന്റെ കുടുംബത്തിന്റെ സുരക്ഷക്ക് വേണ്ടി കാട്ടില്‍ നിന്ന് കടലിലേക്ക് പറിച്ചു നടപ്പെടേണ്ടി വരുന്ന ജേക്ക് സുള്ളിയും നെയ്ടിരിയും മക്കളും അവര്‍ നേരിടുന്ന അനുഭവങ്ങളും അതിജീവനവും എല്ലാം മനോഹരമായ വിഷ്വലുകളാല്‍ സമ്പന്നമാണ്. കേവലം സാങ്കേതിക വിദ്യകളുടെ പെരുമാറ്റം എന്നതിലപ്പുറം ദുര മൂത്ത മനുഷ്യ വര്‍ഗ്ഗത്തിന്റെ കഥ തന്നെയാണ് രണ്ട് ഭാഗങ്ങളിലായി കാമറൂണും സംഘവും അനാവരണം ചെയ്യുന്നത്.

അമൂല്യ ധാതുവായ അനാബ്റ്റാനിയത്തിനു വേണ്ടിയാണ് അവതാര്‍ ഒന്നാം ഭാഗത്തിലെ മനുഷ്യരുടെ പ്രയത്‌നം. നാവി കുലം അധിവസിക്കുന്ന പണ്ടോറയില്‍ അവര്‍ നടത്തിയ യുദ്ധം പരാജയപ്പെടുമ്പോള്‍, രണ്ടാം ഭാഗത്തിലെ യുദ്ധത്തിന് വേദിയാകുന്നത് മെറ്റ്‌കൈന ഗോത്രം അധിവസിക്കുന്ന കടലിലാണ്. തന്റെ കുടുംബത്തെ സംരക്ഷിക്കാന്‍ വേണ്ടി,പണ്ടോറയിലെ തന്റെ വംശത്തെ സംരക്ഷിക്കാന്‍ വേണ്ടി ജേക്ക് തിരഞ്ഞെടുക്കുന്നത് മെറ്റ്‌കൈനകളുടെ കൂടാരത്തെയാണ്.

ഒന്നാം ഭാഗത്തില്‍ നിബിഢവനത്തിന്റെ മായക്കാഴ്ചകളായിരുന്നുവെങ്കില്‍ രണ്ടാം ഭാവത്തില്‍ അതിനേക്കാള്‍ ഒരുപാടിരട്ടി കാഴ്ചകളാണ്. അനന്തമായ ദൃശ്യഭംഗി ആധുനിക ലോകത്ത് സാധിക്കാവുന്ന പരമാവധി നിലവാരത്തില്‍ തന്നെ ഒപ്പിയെടുത്തിട്ടുണ്ട്. അത്‌കൊണ്ട് തന്നെ പലപ്പോഴും ശ്വാസം മുട്ടുന്ന അനുഭവം പ്രേക്ഷകര്‍ക്ക് ഉണ്ടാകുന്നു എന്ന് പറഞ്ഞാല്‍ അതിശയോക്തി തീരെയില്ല.

കാഴ്ചകള്‍ കൊണ്ട് അതിസമ്പന്നമായ ചിത്രം പക്ഷെ 3 മണിക്കൂര്‍ 12 മിനിറ്റുകളുടെ ദീര്‍ഘമായ ക്യാന്‍വാസില്‍ ആയത് കൊണ്ട് ഇടക്കൊക്കെ അല്‍പ്പം ഇഴച്ചില്‍ അനുഭവപ്പെടുന്നുണ്ട്. വി എഫ് എക്‌സ്, സംഗീതം, ഛായാഗ്രഹണം ഇവയൊക്കെ അനിതരസാധാരണമായ നിലവാരത്തില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ അതിന്റെയെല്ലാം പൂര്‍ണ്ണത 3ഡി യില്‍ തന്നെ ആസ്വദിക്കുന്നതാണ് പ്രേക്ഷകര്‍ക്ക് അഭികാമ്യം.

ഗോത്രവര്‍ഗ്ഗങ്ങളും പ്രകൃതിയും ജീവജാലങ്ങളുമായിട്ടുള്ള ഇഴയടുപ്പവും അതിന്റെ സൗന്ദര്യവും ഏറ്റവും ഹൃദയസ്പര്‍ശിയായ രീതിയില്‍ നാനാവിധമായ കാഴ്ചകളിലൂടെ,സമയങ്ങളിലൂടെ, സംഘര്‍ഷങ്ങളിലൂടെ,ഒടുവില്‍ അതിജീവനങ്ങളിലൂടെ സംവിധായകന്‍ വരച്ചിടുമ്പോള്‍ കാടും കടലും പ്രകൃതിയുമൊക്കെയായി യഥാര്‍ത്ഥ മനുഷ്യര്‍ക്കുള്ള ബന്ധത്തിന്റെ വ്യാപ്തി തെളിഞ്ഞു നില്‍ക്കുന്നു. അതിനെ തകര്‍ക്കാന്‍ ഒരു ശക്തികള്‍ക്കുമാവിലെന്ന ശക്തമായ സന്ദേശം തന്നു കൊണ്ട് മൂന്നാം ഭാഗത്തിന്റെ സൂചന കൂടി വെളിപ്പെടുത്തിക്കൊണ്ടാണ് അവതാര്‍ -ദി വേ ഓഫ് വാട്ടര്‍ അവസാനിക്കുന്നത്.

 

Tags: avatarReview
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies