ഹൈദരാബാദ്: കടയിൽ മോഷണം നടത്തിയെന്നാരോപിച്ച് പത്ത് വയസുകാരന് ക്രൂര മർദ്ദനം. ഹൈദരാബാദിലാണ് സംഭവം. മോഷണം നടത്തിയെന്നാരോപിച്ച് കുട്ടിയുടെ വസ്ത്രം അഴിച്ച് മർദ്ദിക്കുകയും സ്വകാര്യഭാഗങ്ങളിൽ മുളക് പൊടി തേക്കുകയും ചെയ്തു.
കടയിൽ നിന്ന് ശീതള പാനീയം മോഷ്ടിച്ചെന്നാരോപിച്ചാണ് മർദ്ദനം. സംഭവത്തിൽ കടയുടമ കൃഷ്ണയെ പോലീസ് അറസ്റ്റ് ചെയ്തു. കടയുടമയുടെ വീടിന്റെ ടെറസിലാണ് അക്രമം നടന്നത്. നഗ്നനാക്കി കെട്ടിയിട്ട കുട്ടി കരയുന്നതിന്റെ വിഡീയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മുളക് പൊടി വിതറിയതിന് പിന്നാലെ അസ്വസ്ഥതയുണ്ടയ കുട്ടി ശരീരമാകെ തടവുന്നതും വീഡിയോയിലുണ്ട്.
കടയുടമ കുട്ടിയെ പൈപ്പ് കൊണ്ട് മർദ്ദിക്കുന്നതും ഭീഷണിപ്പെടുത്തുകയും ചെയ്തു. .മോഷണം ആവർത്തിക്കാതിരിക്കാൻ പേടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നാണ് കടക്കാരന്റെ ന്യായീകരണം.
Comments