ജയ്പൂർ: രഞ്ജി ട്രോഫി എലീറ്റ് ഗ്രൂപ്പിൽ രാജസ്ഥാനെ ആദ്യ ഇന്നിംഗ്‌സിൽ പുറത്താക്കി കേരളം. രണ്ടാം മത്സരത്തിന്റെ രണ്ടാം ദിനത്തിൽ രാജസ്ഥാൻ 337 റൺസിൽ എല്ലാവരും പുറത്തായി. അന്താരാഷ്‌ട്ര താരം ദീപക് ഹൂഡയുടെ (133 റൺസ്) സെഞ്ച്വറിയും സൽമാൻ ഖാന്റെ അർദ്ധ സെഞ്ച്വറി(74)യുമാണ് രാജസ്ഥാന് ഭേദപ്പെട്ട ഒന്നാം ഇന്നിംഗ്‌സ് സ്‌കോർ നൽകിയത്. കേരള ത്തിനായി അതിഥി താരം ജലജ് സക്‌സേന 3 വിക്കറ്റുകൾ വീഴ്‌ത്തി. ബേസിൽ തമ്പിയും നിധീഷും രണ്ടുവിക്കറ്റുകളും സ്വന്തമാക്കി. ഫാസിൽ ഫനൂസിനും സിജോമോൻ ജോസഫിനും ഓരോ വിക്കറ്റും ലഭിച്ചു.
ആദ്യ മത്സരത്തിൽ ത്സാർഖണ്ഡിനെ 85 റൺസിന് തോൽപ്പിച്ചാണ് കേരളം രണ്ടാം മത്സരത്തി നിറങ്ങിയത്. ആദ്യമത്സരത്തിൽ ഗോവയോട് സമനില വഴങ്ങേണ്ടിവന്ന നിരാശയിലാണ് രാജസ്ഥാൻ കേരളത്തിനെതിരെ ഇറങ്ങിയിരിക്കുന്നത്.
ത്സാർഖണ്ഡിനെതിരെ ബൗളിംഗിൽ തിളങ്ങിയ ജലജ് സക്‌സേനയാണ് ഇത്തവണയും കൂടുതൽ വിക്കറ്റുകൾ വീഴ്‌ത്തി തിളങ്ങിയിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ കേരള ത്തിന്റെ അക്ഷയ് ചന്ദ്രൻ(150) ഉജ്ജ്വല സെഞ്ച്വറി നേടി. സിജോമോൻ(83), നായകൻ സഞ്ചു(72), രോഹൻ പ്രേം(79, 74), രോഹൻ കുന്നുമ്മൽ(50) എന്നിവരും കേരളത്തിന് കരുത്തുറ്റ സ്‌കോർ സമ്മാനിച്ചു.
Comments