ബംഗളൂരു: കർണാടകയിൽ അനധികൃതമായി പ്രവർത്തിക്കുന്ന മദ്രസയ്ക്കെതിരെ ഹിന്ദു സംഘടന. മദ്രസ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ജാഗരണ വേദിക് സമിതി അംഗങ്ങൾ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയ്ക്ക് നിവേദനം നൽകി. ടിപ്പു മസ്ജിദിന് സമീപമുള്ള മദ്രസ അടച്ചുപൂട്ടണം എന്നാണ് ഹിന്ദു സംഘടനയുടെ ആവശ്യം.
മദ്രസ സ്ഥിതി ചെയ്യുന്ന സ്ഥലം ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടേതാണ്. ഈ സാഹചര്യത്തിലാണ് മദ്രസ അടച്ച്പൂട്ടണമെന്ന് ആവശ്യപ്പെട്ട് നിവേദനം. 10 ദിവസത്തിനുള്ളിൽ മദ്രസ അടച്ചുപൂട്ടണം. അല്ലാത്ത പക്ഷം എല്ലാ ശനിയാഴ്ചകളിലും ടിപ്പു മസ്ജിദ് പരിസരത്ത് ഹനുമാൻ ചാലിസ ചൊല്ലുമെന്നും സംഘടന മന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ശ്രീരംഗപട്ടണത്തെ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ഓഫീസിൽ എത്തിയാണ് ഉദ്യോഗസ്ഥർക്ക് ഹിന്ദു സംഘടനാ പ്രവർത്തകർ നിവേദനം നൽകിയത്. നിവേദനം നൽകുന്നതിന്റെയും ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
നേരത്തെ നിലനിന്നിരുന്ന ഹനുമാൻ ക്ഷേത്രം തകർത്താണ് ടിപ്പു മസ്ജിദ് നിർമ്മിച്ചത്. ഈ സാഹചര്യത്തിൽ മസ്ജിദിൽ ആരാധന നടത്താൻ അനുമതി നൽകണമെന്ന് ഹിന്ദു ജാഗരണ വേദിക് സമിതി ആവശ്യപ്പെട്ടു.
Comments