തിരുവനന്തപുരം: നാവിക സേനയുടെ പടക്കപ്പൽ ഐ എൻ എസ് വിക്രാന്തിനെ കേരള ബ്രാൻഡ് ഉത്പന്നമാക്കി എൽഡിഎഫ് സർക്കാരിന്റെ പരസ്യം. 2022- 23 ലെ സംസ്ഥന സർക്കാരിന്റെ സംരംഭങ്ങളുടെ കൂട്ടത്തിലാണ്, ‘തദ്ദേശ വിമാന വാഹിനി കപ്പൽ ഐ എൻ എസ് വിക്രാന്ത്, മേഡ് ഇൻ കേരള‘ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. തൊട്ട് താഴെ ഇന്ത്യയിലെ ഏറ്റവും മികച്ച ഏകജാലക സംവിധാനം എന്ന പേരിൽ കെ-സ്വിഫ്റ്റിന്റെ പേരും രേഖപ്പെടുത്തിയിട്ടുണ്ട്.
പരസ്യം പുറത്തിറങ്ങിയതിന് പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനങ്ങളാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ ഉയരുന്നത്. ‘അസാമാന്യ തൊലിക്കട്ടി’ എന്ന തലക്കെട്ടോടെ ബിജെപി വക്താവ് സന്ദീപ് വാചസ്പതി ചിത്രം പങ്കുവെച്ചിട്ടുണ്ട്. ഇങ്ങനെ ആണെങ്കിൽ തുമ്പയിൽ നിന്നും വിടുന്ന റോക്കറ്റിന്റെ പിതൃത്വവും പിണറായി ഏറ്റെടുക്കുമല്ലോ എന്നാണ് സോഷ്യൽ മീഡിയയിൽ പരിഹാസം ഉയരുന്നത്. സി ഐ ടി യു കൊടി പിടിക്കാൻ കൊച്ചി കപ്പൽശാലയിൽ കയറാത്തത് കൊണ്ടാണ് വിക്രാന്ത് നിർമ്മാണം സമയബന്ധിതമായി പൂർത്തിയായതെന്നും, അങ്ങനെ നോക്കിയാൽ ഇതിന്റെ ക്രെഡിറ്റ് പിണറായിക്ക് അൽപ്പമൊക്കെ നൽകാമെന്നും ചിലർ അഭിപ്രായപ്പെടുന്നു.
കേരളത്തെ സംബന്ധിച്ചിടത്തോളം വിമാന വാഹിനി കപ്പൽ ഒരു ചെറുകിട വ്യവസായം മാത്രമാണെന്ന് സാമൂഹിമ മാദ്ധ്യമങ്ങളിൽ മറ്റു ചിലർ പരിഹസിക്കുന്നു. MSME വിഭാഗത്തിലാണ് പരസ്യത്തിൽ സർക്കാർ വിക്രാന്തിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. പിണറായി വിജനയെയും പി രാജീവിനെയും കുറ്റം പറയാൻ പറ്റില്ല, പ്രബുദ്ധരുടെ ഇടയിൽ ഇതല്ല, ഇതിനപ്പുറത്തെ പരസ്യവും ഹിറ്റാവുമെന്ന് മറ്റൊരു പരിഹാസം.
കേരളത്തിന് മുകളിലൂടെ പറക്കുന്ന വിമാനങ്ങൾ പോലും ഇവർക്ക് ‘മേഡ് ഇൻ കേരള‘ ആണെന്നാണ് മറ്റൊരു പരിഹാസം. ഇതിലും ഭേദം സെപ്ടിക് ടാങ്കിൽ ചാടുന്നതാണെന്നും ചിലർ സിപിഎമ്മിനെ ഉപദേശിക്കുന്നു. എട്ടുകാലി മമ്മൂഞ്ഞും കാണ്ടാമൃഗവുമൊന്നും സിപിഎമ്മിന് മുന്നിൽ ഒന്നുമല്ലെന്നാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ ഉയരുന്ന രസകരമായ വേറൊരു പരിഹാസം. ‘മേഡ് ഇൻ കേരള‘ ഉത്പന്നമായ ഐ എൻ എസ് വിക്രാന്തിന്റെ പേര് കെ- വിക്രാന്ത് എന്നാക്കണമെന്നും മുഖ്യമന്ത്രിയെ ട്രോളന്മാർ ഉപദേശിക്കുന്നു.
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനി കപ്പലാണ് ഐ എൻ എസ് വിക്രാന്ത്. 2022 ജൂലൈ 28നായിരുന്നു കപ്പൽ നാവിക സേനക്ക് കൈമാറിയത്. കഴിഞ്ഞ സെപ്റ്റംബർ 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വിക്രാന്ത് രാജ്യത്തിന് സമർപ്പിച്ചത്.
Comments