പാവപ്പെട്ടവർക്ക് സൗജന്യ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും ക്ഷേമ പദ്ധതികളും; 'ജീവനം 2023' പ്രഖ്യാപിച്ച് ആസ്റ്റർ മിംസ്
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാവപ്പെട്ടവർക്ക് സൗജന്യ വൃക്ക മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയയും ക്ഷേമ പദ്ധതികളും; ‘ജീവനം 2023’ പ്രഖ്യാപിച്ച് ആസ്റ്റർ മിംസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2022, 08:48 pm IST
FacebookTwitterWhatsAppTelegram

പാലക്കാട് : നിർധനർക്ക് സൗജന്യമായി വൃക്ക മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ നടത്തുമെന്ന് ആസ്റ്റർ മിംസ്. ആയിരം വൃക്ക മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയതിനോട് അനുബന്ധിച്ചാണ് പ്രഖ്യാപനം. വൃക്ക ദാനം ചെയ്തവർക്കും അത് സ്വീകരിച്ചവർക്കും വേണ്ടി പാലക്കാട് നടത്തിയ ‘കരുതലായവർക്ക് കരുതലോടെ’ പരിപാടിയിൽ ഷാഫി പറമ്പിൽ എംഎൽഎയാണ് പദ്ധതിയുടെ പ്രഖ്യാപനം നിർവഹിച്ചത്.

ഗുരുതര രോഗങ്ങൾ ബാധിച്ച നിരവധിയാളുകൾ അവയവമാറ്റ ശസ്ത്രക്രിയകൾക്ക് വേണ്ടി സഹായഭ്യർത്ഥന നടത്തുന്നത് നാം മാദ്ധ്യമങ്ങളിൽ കണ്ടിട്ടുണ്ട്. ലക്ഷങ്ങൾ വില വരുന്ന ഈ സർജറികൾ അവർക്ക് താങ്ങാനാവുന്നതല്ല. അങ്ങനെയുള്ളവരെ സഹായിക്കാൻ വേണ്ടി കുറഞ്ഞ നിരക്കിലും സൗജന്യമായും ചികിത്സ ലഭ്യമാക്കാനുള്ള ആസ്റ്റർ മിംസിന്റെ ശ്രമങ്ങൾ അഭിനന്ദനമർഹിക്കുന്നുവെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.

സംഗമത്തിൽ അവയവങ്ങൾ ദാനം ചെയ്തവരും സ്വീകരിച്ചവരും അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു. വരുംദിവസങ്ങളിൽ എല്ലാ ജില്ലകളിലും വൃക്കദാതാക്കൾക്കും സ്വീകർത്താക്കൾക്കും വേണ്ടി ഇത്തരം സംഗമങ്ങൾ സംഘടിപ്പിക്കും.

കൃത്യ സമയത്ത് നടത്തുന്ന അവയവ മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയകൾ രോഗികളുടെ ജീവിതത്തിലും അവരുടെ കുടുംബങ്ങളിലും കൊണ്ടുവരുന്ന ശുഭകരമായ മാറ്റങ്ങൾ വലിയ സന്തോഷമുണ്ടാക്കുന്നതാണെന്ന് കോഴിക്കോട്ടെ ആസ്റ്റർ മിംസ് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ലുക്മാൻ പൊന്മടത്ത് പറഞ്ഞു. അതിന്റെ തുടർച്ചയാണ് ആസ്റ്റർ മിംസ് ആഗ്രഹിക്കുന്നതെന്നും ജീവനം 2023, കൂടെ 2023 എന്നീ പദ്ധതികൾ അതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിനകത്തും പുറത്ത് നിന്നുമുള്ള നിർധന കുടുംബങ്ങളിലെ 250 കുട്ടികൾക്ക് അസ്ഥിമജ്ജ മാറ്റിവെക്കൽ ഉൾപ്പെടെയുള്ള അവയവമാറ്റ ശസ്ത്രക്രിയകൾ സൗജന്യമായി ചെയ്തു നൽകുന്ന പദ്ധതിയാണ് ‘കൂടെ’. അതിന്റെ രണ്ടാം ഘട്ടമാണ് ‘കൂടെ 2023’ എന്ന് ആസ്റ്റർ മിംസ്സിലെ ഡെപ്യൂട്ടി സിഎംഎസ് ഡോക്ടർ നൗഫൽ ബഷീർ പറഞ്ഞു.

തണൽ വടകര, ആസ്റ്റർ വോളന്റിയർമാർ, ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന്റെയും ആസ്റ്റർ മിംസിന്റെയും ആഗോള കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി വിങ്ങും സംയുക്തമായാണ് കൂടെ പദ്ധതി നടപ്പാക്കുന്നത്.

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് സീനിയർ സ്‌പെഷ്യലിസ്റ്റ് നേഫ്‌റോളജി ഡോ. സൂരജ് ശശിന്ദ്രൻ, വൃക്ക ദാതാക്കളുടെയും സ്വീകർത്താക്കളുടെയും കുടുംബങ്ങൾ എന്നിവർക്കൊപ്പം ആസ്റ്റർ മിംസിലെ ഓഫിസ് ജീവനക്കാരും സംഗമത്തിൽ പങ്കെടുത്തു.

ShareTweetSendShare

More News from this section

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies