മുഴകളിൽ നിന്ന് സ്തനാർബുദത്തെ എങ്ങനെ തിരിച്ചറിയാം?; സ്വയം പരിശോധന ഇങ്ങനെ: ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കൂ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മുഴകളിൽ നിന്ന് സ്തനാർബുദത്തെ എങ്ങനെ തിരിച്ചറിയാം?; സ്വയം പരിശോധന ഇങ്ങനെ: ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2022, 11:22 am IST
FacebookTwitterWhatsAppTelegram

ലോകത്താകാമാനമുള്ള കണക്കുകൾ പരിശോധിച്ചാൽ കാൻസർ രോഗികളിൽ ശ്വാസകോശാർബുദം കഴിഞ്ഞാൽ രണ്ടാം സ്ഥാനം സ്തനാർബുദത്തിനാണ്. ഏറ്റവും ദു:ഖകരമായ കാര്യം സ്തനാർബുദത്തിന്റെ മൂന്നാമത്തെയോ നാലാമത്തെയോ ഘട്ടത്തിൽ എത്തുമ്പോഴാണ് പലരും രോഗം തിരിച്ചറിയുന്നതും ചികിത്സ തേടുന്നതും. ഇതൊഴിവാക്കാൻ രോഗലക്ഷണങ്ങൾ ആദ്യം മനസ്സിലാക്കണം.

ആദ്യമായി സ്താനർബുദത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റുകയാണ് വേണ്ടത്. അമ്പത് വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും ആർത്തവ വിരാമം സംഭവിച്ചവർക്കും മാത്രമേ സ്തനാർബുദം എന്ന ധാരണ പൂർണ്ണമായും തെറ്റാണ്. ഈ രോഗം ഏറ്റവും കൂടുതൽ ബാധിക്കുന്നത് 35 നും 55 നും ഇടയിൽ പ്രായമുള്ള സ്ത്രീകളെയാണ് എന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.

സ്തനങ്ങളിൽ പ്രത്യക്ഷപ്പെടുന്ന മുഴകളെ കൃത്യമായി നിരീക്ഷിച്ചാണ് രോഗം കണ്ടെത്തുന്നത്. സ്തനങ്ങളിൽ പെട്ടെന്ന് ഉണ്ടാകുന്ന ചില മാറ്റങ്ങളും സ്തനാർബുദത്തിന്റെ ലക്ഷണങ്ങളാണ്. പക്ഷേ സ്തനങ്ങളിൽ പ്രത്യേക്ഷപ്പെടുന്ന എല്ലാ മുഴകളും സ്തനാർബുദത്തിന്റെ ലക്ഷണമല്ല. സ്തനങ്ങളിലെ ചില മുഴകൾ, സ്തനങ്ങളിലെ വീക്കം, നിറം മാറ്റം എന്നിവയെല്ലാം രോഗ ലക്ഷണങ്ങളാണ്.മുലഞെട്ട് അല്ലെങ്കിൽ മുലക്കണ്ണ് അകത്തേയ്‌ക്ക് വലിഞ്ഞ് പോകുന്ന അവസ്ഥ,രക്തമയമുള്ളതോ അല്ലാത്തതോ ആയ സ്രവങ്ങൾ സ്തനങ്ങളിൽ നിന്ന് വരിക,കക്ഷത്തിലും കഴുത്തിലും ഉണ്ടാകുന്ന മുഴകൾ, വീക്കം എന്നിവയും ലക്ഷണങ്ങളാണ്.

ആർത്തവത്തോട് അടുക്കുന്ന ദിവസങ്ങളിലും സ്തനങ്ങളുടെ വലുപ്പത്തിൽ മാറ്റം സംഭവിക്കുന്നത് സ്വാഭാവികമാണ്. വേദനകളില്ലാത്ത മുഴകളാണ് സത്നാർബുദ മുഴകൾ. ഹോർമോൺ വ്യതിയാനം മൂലവും സ്തനങ്ങളിൽ മുഴകൾ കാണാറുണ്ട്. അത്തരത്തിൽ എന്തെങ്കിലും സംശയം തോന്നുന്ന മുഴകൾ ശ്രദ്ധയിൽപ്പെട്ടാൽ തീർച്ചയായും വൈദ്യ സഹായം തേടണം

വളരെ അടുത്ത രക്തബന്ധമുള്ളവരിൽ, പ്രത്യേകിച്ച് അമ്മ, സഹോദരി എന്നിവർക്കാർക്കെങ്കിലും ഈ രോഗം ഉണ്ടെങ്കിൽ നിങ്ങൾക്കും വരാനുള്ള സാധ്യത കൂടുതലാണ്,ഗർഭനിരോധന ഗുളികകൾ, ആർത്തവം നീട്ടിവയ്‌ക്കാനുള്ള ഗുളികകൾ എന്നിവ സ്ഥിരമായി കഴിക്കുന്നവർ.തുടർച്ചയായി ഹോർമോൺ ചികിത്സ നടത്തുന്നവർ,കൊഴുപ്പ് കൂടിയ ഭക്ഷണം, മാംസം, മദ്യം തുടങ്ങിയവ അമിത അളവിൽ സ്ഥിരമായി കഴിക്കുന്നവർ,സ്തനങ്ങളിൽ അർബുദമല്ലാത്ത ഉള്ളവർക്കും ഇത്തരം മുഴകൾ നീക്കം ചെയ്തവർക്കും,മുപ്പത് വയസ്സിന് ശേഷം ആദ്യ പ്രസവം കഴിഞ്ഞ സ്ത്രീകൾക്കും സ്തനാർബുദ സാധ്യത കൂടുതലാണ്

സ്വയം പരിശോധന നടത്താം

20 വയസ്സ് കഴിഞ്ഞ എല്ലാവരും മാസത്തിലൊരിക്കലും നിർബന്ധമായും സ്വയം സ്തന പരിശോധന നടത്തണം. ആർത്തവത്തിന് ശേഷം ഒരാഴ്ചയ്‌ക്ക് ശേഷം സ്വയം പരിശോധന നടത്തുകയാണ് നല്ലത്.

ഒരു കണ്ണാടിക്ക് മുമ്പിൽ നിന്ന് കൊണ്ട് ഇരു മാറിടങ്ങളും സൂക്ഷ്മമായി പരിശോധിക്കണം. മൂന്ന് തരത്തിൽ വേണം പരിശോധിക്കാൻ.

1) ഓരോ കൈകളും തലയ്‌ക്ക് മുകളിൽ ഉയർത്തിപ്പിടിച്ച ശേഷം
2) ഇടുപ്പിൽ കൈകൾ വെച്ച ശേഷം
3) മുമ്പോട്ട് അല്പം ആഞ്ഞ് നിന്ന ശേഷം

സ്തനപരിശോധന നിന്ന് മാത്രമല്ല, കിടന്നും ചെയ്യാം. രണ്ട് സ്തനങ്ങളിലും കൈവിരലുകൾ (പെരുവിരൽ ഒഴികെ) കൊണ്ട് സ്പർശിച്ച് മാറ്റങ്ങൾ ഉണ്ടെങ്കിൽ അവ തിരിച്ചറിയാൻ ശ്രമിക്കുക. വലത് കൈവിരലുകൾ ഉപയോഗിച്ച് ഇടത്തെ സ്തനത്തിലും ഇടത് വിരലുകൾ ഉപയോഗിച്ച് വലത്തെ സ്തനത്തിലും പരിശോധന നടത്താം. സ്ഥാനത്തിന് ചുറ്റും വിരലുകൾ കൊണ്ട് മൃദുവായി അമർത്തി വൃത്താകൃതിയിൽ ചലിപ്പിച്ച് പരിശോധിക്കാം. ഏതെങ്കിലും വിധത്തിലുള്ള തടിപ്പോ കല്ലിപ്പോ മുഴകളോ ഉണ്ടോ എന്നാണ് പരിശോധിക്കേണ്ടത്.

കിടന്ന ശേഷവും സ്തനപരിശോധന നടത്താം. മലർന്ന് കിടന്ന ശേഷം ഒരു കൈ തലയുടെ പിൻഭാഗത്ത് വെയ്‌ക്കുക. ആ വശത്തുള്ള തോൾ ഒരു തലയണ ഉപയോഗിച്ച് അല്പം ഉയർത്തി വെക്കുക. മറ്റേ കൈ വിരലുകളുടെ മദ്ധ്യഭാഗം ഉപയോഗിച്ച് ഉയർന്നിരിക്കുന്ന വശത്തെ സ്തനം ആദ്യം പരിശോധിക്കുക. മുലക്കണ്ണിന്റെ ഭാഗത്ത് നിന്ന് ആരംഭിച്ച് സ്തനം മുഴുവൻ പരിശോധിക്കുക. കക്ഷത്തിന്റെ ഭാഗവും പരിശോധിക്കണം. ഇതുപോലെ തന്നെ മറ്റേ സ്ഥാനവും കക്ഷവും പരിശോധിക്കുക. എന്തെങ്കിലും വ്യത്യാസം അനുഭവപ്പെടുകയാണെങ്കിൽ ഉടൻ തന്നെ വൈദ്യ പരിശോധനയ്‌ക്ക് വിധേയമാകണം.

ഇതെല്ലാം ചെയ്താലും സംശയം ബലപ്പെടുകയാണെങ്കിൽ ഡോക്ടറുടെ സഹായം തേടുന്നതാണ് ഏറ്റവും നല്ലത്.

ShareTweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

Latest News

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies