വെള്ളം കുടിക്കാതെ എങ്ങനെയാണ് ജീവിക്കുകയല്ലേ. അത്രമേൽ അത്യന്താപേക്ഷിതമായ ഒന്നാണ് വെള്ളം. ഏറെ വെള്ളം കുടിക്കേണ്ടത് ആരോഗ്യത്തിന് പ്രധാനമാണ്. ശരീരത്തിൽ ജലാംശം ഇല്ലെങ്കിൽ നിരവധി പ്രശ്‌നങ്ങളാണ് നമ്മളെ തേടിയെത്തുന്നത്.
വെള്ളം തിളപ്പിച്ച് കുടിക്കുന്നതാണ് നല്ലത്. വെള്ളത്തിലെ മാലിന്യങ്ങളെ പുറന്തള്ളാൻ വെള്ളം തിളപ്പിക്കുന്നതിലൂടെ സാധിക്കും. വീടുകളിൽ വെള്ളം തിളപ്പിക്കുമ്പോൾ പല തരത്തിലുള്ള ചേരുവകൾ ചേർക്കുന്നത് സാധാരണമാണ്. ആരോഗ്യത്തിനൊപ്പം രുചിയും ഇത് നൽകും.
പൊതുവേ വെള്ളത്തിൽ ഇട്ട് തിളപ്പിക്കാൻ ഉപയോഗിക്കുന്ന ആയുർവേദ ചേരുവകളുണ്ട്. ഇതിൽ സർവ സാധാരണമായി ഉപയോഗിക്കുന്ന ചേരുവയാണ് പതിമുഖം. നിറത്തിനും മണത്തിനും പുറമേ നിരവധി ആരോഗ്യഗുണങ്ങളാണ് ഉള്ളത്. ആന്റിബയോട്ടിക്കുകളാൽ സമ്പുഷ്ടമാണ് പതിമുഖം. ഇതിൽ അടങ്ങിയിട്ടുള്ള സാപ്പോണിൻ പോലുള്ള ആന്റിഓക്‌സിഡന്റുകൾ അൽഷിമേഴ്‌സ്, പാർക്കിൻസൺസ് തുടങ്ങിയ രോഗങ്ങളെ തടയാൻ കഴിയും. രക്തത്തിലെ ഗ്ലൂക്കേസിന്റെ അളവ് നിയന്ത്രിക്കാനും പതിമുഖത്തിനാകും.
പതിമുഖം മരത്തിന്റെ കാതലാണ് ഉപയോഗിക്കുന്നത്. ചുവന്ന നിറത്തിലുള്ള വെള്ളമാണ് തിളപ്പിച്ച് കഴിയുമ്പോൾ ലഭിക്കുന്നത്. ഈ വെള്ളം ശരീരത്തിനെ തണുപ്പിക്കാൻ ഏറേ സഹായിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. രക്തശുദ്ധി വരുത്തുന്ന ഒന്നാണ് പതിമുഖം. ഇതു വഴി ചർമ രോഗങ്ങളായ എക്സീമ, സോറിയാസിസ് എന്നിവയ്‌ക്കു നല്ലൊരു പരിഹാരവും. നല്ലൊരു വേദനസംഹാരിയായ ഇത് ശരീരത്തിലെ ടോക്സിനുകൾ നീക്കം ചെയ്യാനും ഏറെ നല്ലതാണ്.
വൻകുടൽ അർബുദത്തെ ചെറുക്കാനുള്ള ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് ഇത്. ഹൃദയാഘാതം, സ്ട്രോക്ക് പോലുള്ളവ തടയാൻ ഏറെ നല്ലതാണ്. ഇത് ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോൾ കുറയ്‌ക്കുന്നു. ഇതു വഴിയാണ് ഇത് ഹൃദയാരോഗ്യത്തിന് വേറൊരു വിധത്തിൽ സഹായകമാകുന്നത്.
പതിമുഖം ഇട്ട് കുറഞ്ഞത് രണ്ട് മുതൽ മൂന്ന് മിനിറ്റ് എങ്കിലും വെള്ളം നന്നായി തിളപ്പിക്കണം. എന്നാൽ മാത്രമാണ് നിറവും ഗുണവും വെള്ളത്തിന് ലഭിക്കുകയുള്ളൂ. നാല് മുതൽ അഞ്ച് ലിറ്റർ വെള്ളത്തിലേക്ക് അര ടീസ്പൂൺ പതിമുഖം ചേർത്ത് നന്നായി തിളപ്പിക്കണം.
Comments