കല്യാണമോ മറ്റ് എന്തെങ്കിലും ഫംഗ്ഷനോ വന്നാൽ പിന്നെ ആകെ മുഴുവൻ ടെൻഷനാണല്ലേ. പിന്നെ മുഖം എങ്ങനെ മനോഹരമാക്കാം, എങ്ങനെ ഭാരം കുറയ്‌ക്കാം തുടങ്ങിയവ അനവധി നിരവധി ചിന്തകളാണ് ഭൂരിഭാഗം പേരെയും അലട്ടുക. ബ്യൂട്ടി പാർലറിൽ പോയി ബ്ലീച്ചും ഫേഷ്യലും ചെയ്താലും പെട്ടെന്ന് ഫലം ലഭിച്ചെന്ന് വരില്ല.
വിപണിയിൽ ലഭ്യമായ മിക്ക ബ്ലീച്ചിംഗ് ഉത്പന്നങ്ങളും ചർമ്മത്തിന് യോജിച്ചിതാകണമെന്നില്ല. അവയിൽ പലതിലും രാസവസ്തുക്കളും അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ മിക്കവർക്കും പാർലറിലെ ബ്ലീച്ചിനോട് അത്ര താൽപര്യം ഇല്ലെന്നതാണ് സത്യം. മുഖത്തെ കരുവാളിപ്പ് മാറി തിളക്കം വെയ്‌ക്കാനും പെട്ടെന്ന് റിസൾട്ട് ലഭിക്കാനും വേറെ വഴിയില്ലാത്തതിലാണ് കൃത്രിമ വഴി തേടുന്നത്.
എന്നാൽ ഒട്ടും ചിലവില്ലാതെ, പാർശ്വഫലങ്ങളില്ലാതെ വീട്ടിൽ തന്നെ നാച്വറലായി ചെയ്യാവുന്ന ബ്ലീച്ചുണ്ട്. അതിനായി ഇഡ്‌ലിമാവ് മാത്രം മതി. ബാക്കി വന്ന മാവ് കൊണ്ടും മുഖം സുന്ദരമാക്കാം. മുഖത്ത് പുരട്ടി നന്നായി ഉണങ്ങിയതിന് ശേഷം കൈകൊണ്ട് ഉരച്ച് കളഞ്ഞ് കഴുകി കളയാവുന്നതാണ്. സ്‌കിൻ വരണ്ട് പോകുന്നത് പോലെ തോന്നുങ്കെിൽ മോയ്‌സ്ച്വറൈസർ പുരട്ടാവുന്നതാണ്.
രാത്രിയിലാണ് ഇഡ്‌ലിമാവ് പുരട്ടേണ്ടത്. ഈ മാവ് മുഖത്ത് പുരട്ടി നന്നായി ഉണങ്ങുന്നത് വരെ വെയ്‌ക്കരുത്. ഇത് ചർമ്മത്തിന് നല്ലതല്ല. വരണ്ട് പോകുന്നതിന് മുൻപായി തന്നെ കഴുകി കളയേണ്ടതാണ്. ഇതിന് പിന്നാലെ പുറത്തേക്ക് ഇറങ്ങുകയാണെങ്കിൽ സൺസ് സ്‌ക്രീൻ ഉപയോഗിക്കാൻ മറക്കരുത്.
ചർമ്മത്തിന് ബ്ലീച്ച് ചെയ്ത ഇഫക്ട് വളരെ പെട്ടെന്ന് ലഭിക്കുന്നതിന് മികച്ച ഓപ്ഷനാണ് ഇഡ്‌ലിമാവ്. ചർമ്മത്തിന് പ്രായം തോന്നിപ്പിക്കാതിരിക്കുന്നതിനും കറുത്ത പാടുകൾ നീക്കം ചെയ്യുന്നതിനും നല്ല തിളക്കം ലഭിക്കുന്നതിനും മുഖക്കുരു മാറ്റുന്നതിനും ഏറെ സഹായിക്കുന്ന ഒന്നാണ് ഇത്. ഓയ്‌ലി സ്‌കിൻ ഉള്ളവരിൽ മുഖത്തെ എണ്ണമയം മാറ്റിയെടുക്കുന്നതിനും സഹായകമാണ്.
ബ്ലീച്ച് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
* മുഖക്കുരു നീക്കാനുള്ള ക്രീം, ഹൈപ്പർപിഗ്മെന്റേഷൻ ക്രീമുകൾ, വിറ്റാമിൻ സി എന്നിവ ബ്ലീച്ചിംഗിന് 48 മണിക്കൂർ മുൻപായി നിർത്തേണ്ടതാണ്.
* 8-10 മിനിറ്റിനുള്ളിൽ കൂടിതൽ ബ്ലീച്ച് മുഖത്ത് വെയ്‌ക്കരുത്.
* വരണ്ട ചർമത്തിൽ ബ്ലീച്ച് ചെയ്യരുത്.
* ആദ്യം മോയ്‌സ്ചറൈസർ ഉപയോഗിച്ചതിന് ശേഷം ബ്ലീച്ച് പുരട്ടുക
* ബ്ലീച്ചിന് ശേഷം മോയ്‌സ്ചറൈസർ ചെയ്യുകയും സൺസ് സ്‌ക്രീൻ പുരട്ടുകയും വേണം
* ബ്ലീച്ചിന് പിന്നാലെ സൂര്യപ്രകാശം കൊള്ളരുത്.
* ബ്ലീച്ചിന് ശേഷം ഏകദേശം 48 മണിക്കൂർ നേരത്തേക്ക് മറ്റൊരു ക്രീമും ഉപയോഗിക്കാതിരിക്കുക.
* രണ്ടോ മൂന്നോ മാസം കൂടുമ്പോൾ മാത്രമേ ബ്ലീച്ച് ചെയ്യാവൂ
Comments