വിവാഹ മോതിരം കക്കൂസിൽ കളഞ്ഞു പോയി; സെപ്റ്റിക് ടാങ്കിൽ ഇറങ്ങി പരതിയിട്ടും കിട്ടിയില്ല; ഒടുവിൽ 21 വർഷങ്ങൾക്ക് ശേഷം തിരിച്ചുകിട്ടിയ സന്തോഷത്തിൽ ദമ്പതികൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വിവാഹ മോതിരം കക്കൂസിൽ കളഞ്ഞു പോയി; സെപ്റ്റിക് ടാങ്കിൽ ഇറങ്ങി പരതിയിട്ടും കിട്ടിയില്ല; ഒടുവിൽ 21 വർഷങ്ങൾക്ക് ശേഷം തിരിച്ചുകിട്ടിയ സന്തോഷത്തിൽ ദമ്പതികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2022, 09:29 pm IST
Facebook
Twitter
WhatsAppTelegram

ഫ്‌ളോറിഡ: പ്രധാനപ്പെട്ട എന്തെങ്കിലും വസ്തു ടോയ്‌ലെറ്റിൽ കളഞ്ഞുപോയാൽ പിന്നെ തിരികെ കിട്ടുകയെന്നത് അസംഭവ്യമാണ്. ഫ്‌ളഷ് ചെയ്തു കഴിഞ്ഞാൽ സംഗതി നേരെ സെപ്റ്റിക് ടാങ്കിലെത്തും. പിന്നെ ടാങ്ക് ക്ലീൻ ചെയ്യാതെ നഷ്ടപ്പെട്ട വസ്തു കിട്ടുകയില്ല. ചിലപ്പോൾ ടാങ്ക് പരതി നോക്കിയാലും കിട്ടണമെന്നില്ല. എന്നാൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്ന ദമ്പതികളുടെ കഥ അൽപം അവിശ്വസനീയമാണ്.

വർഷങ്ങൾക്ക് മുമ്പായിരുന്നു നിക്ക് ഡേയ്, ഷൈന എന്നീ ദമ്പതികളുടെ വിവാഹ നിശ്ചയ മോതിരം വീട്ടിലെ കക്കൂസിൽ നഷ്ടപ്പെട്ടത്. ഷൈനയ്‌ക്ക് നിക്ക് അണിയിച്ച വജ്ര മോതിരം ടോയ്‌ലെറ്റിൽ വീഴുകയും ഷൈന അറിയാതെ ഫ്‌ളഷ് ചെയ്ത് കളയുകയുമായിരുന്നു. മോതിരം നഷ്ടപ്പെട്ട വിവരം ഭർത്താവിനെ അറിയിച്ചപ്പോൾ അദ്ദേഹം സെപ്റ്റിക് ടാങ്കിൽ ഇറങ്ങി തപ്പിയെടുക്കാനായിരുന്നു തീരുമാനിച്ചത്.

സെപ്റ്റിക് ടാങ്കിലിറങ്ങിയ നിക്ക് ഏറെ പ്രയാസപ്പെട്ട് തിരച്ചിൽ നടത്തിയെങ്കിലും മോതിരം കണ്ടെത്താനായില്ല. എന്നാൽ രണ്ട് ദശാബ്ദങ്ങൾക്ക് ശേഷം അതേ മോതിരം അവരെ തേടിയെത്തി. നിക്കിന്റെ അമ്മ റെനീ വീട്ടിലേക്ക് ഒരു പ്ലംബറെ വിളിച്ചു. ടോയ്‌ലെറ്റ് മാറ്റിവയ്‌ക്കാനായിരുന്നു പ്ലംബറുടെ സഹായം തേടിയത്. അദ്ദേഹം ഇത് ചെയ്യുന്നതിനിടെ നഷ്ടപ്പെട്ട വജ്രമോതിരം ലഭിക്കുകയായിരുന്നു. മോതിരം കണ്ട റെനീ ശരിക്കും അതിശയിച്ചു പോയി. സൂക്ഷിച്ച് നോക്കിയപ്പോൾ ഷൈനയുടെ മോതിരമാണെന്ന് തിരിച്ചറിയുകയും ചെയ്തു.

ഇതിന് ശേഷം ദമ്പതികൾക്ക് ക്രിസ്തുമസ് ഗിഫ്റ്റായി അവർ മോതിരം നൽകി. 21 വർഷങ്ങൾക്ക് ശേഷം നഷ്ടപ്പെട്ട മോതിരം അപ്രതീക്ഷിതമായി തിരികെ ലഭിച്ചപ്പോൾ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമായിരുന്നു ദമ്പതികൾക്ക്. വരും തലമുറകൾക്ക് മോതിരം കൈമാറാനാണ് ഉദ്ദേശ്യമെന്ന് നിക്കും ഷൈനയും അറിയിച്ചു.

Tags: RINGseptic tank
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies