കൊച്ചി : ഗംഭീരവിജയമായി മാറുന്ന മാളികപ്പുറം ചിത്രത്തിന്റെ ഭാഗമാകാൻ സാധിച്ചതിൽ ദൈവത്തിന് നന്ദി പറഞ്ഞ് നടൻ മനോജ് കെ ജയൻ . ഫേസ്ബുക്ക് പോസ്റ്റിലാണ് ചിത്രത്തിലെ തന്റെ കഥാപാത്രം ചെറുതാണെങ്കിലും അത് നന്നായെന്നും , ഒരുപാട് സന്തോഷമുണ്ടെന്നും മനോജ് കെ ജയൻ പറഞ്ഞത് .
“മാളികപ്പുറം” ഒരു ഗംഭീര വിജയത്തിലേക്ക് നീങ്ങുമ്പോൾ അതിൽ ഒരു പാർട്ട് ആവാൻ സാധിച്ചതിൽ വലിയ സന്തോഷം. രണ്ടോ മൂന്നോ സീനിൽ മാത്രം വരുന്ന ഒരു കഥാപാത്രമാണ് എന്റെത്. അത് നന്നായി., എന്ന് ആളുകൾ വിളിച്ച് പറയുമ്പോഴും,എഴുതി വായിക്കുമ്പോഴും…ഒരുപാട് സന്തോഷം❤.ദൈവത്തിന് നന്ദി .എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ..ആശംസകൾ“ അദ്ദേഹം കുറിച്ചു.
കഴിഞ്ഞ 30ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന്റെ തുടക്കത്തില്‍ മാളികപ്പുറത്തെ പറ്റിയുള്ള വിശദീകരണത്തിന് ശബ്ദം നല്‍കിയിരിക്കുന്നത് മമ്മൂട്ടിയാണ്. പ്രിയ വേണുവും നീറ്റ പിന്റോയും നിര്‍മിച്ച ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് നവാഗതനായ വിഷ്ണു ശശി ശങ്കറാണ്.
Comments