സ്റ്റൈലിഷ് വരവിനൊരുങ്ങി സൊറെന്റോ; കിയയുടെ പുതിയ പോരാളി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

സ്റ്റൈലിഷ് വരവിനൊരുങ്ങി സൊറെന്റോ; കിയയുടെ പുതിയ പോരാളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2023, 06:17 pm IST
FacebookTwitterWhatsAppTelegram

കൊറിയൻ വാഹന നിർമ്മാതാക്കളായ കിയയുടെ കാറുകൾക്ക് ഇന്ത്യൻ വിപണിയിൽ ആരാധകരേറെയാണ്. സ്റ്റൈലിഷ് ലുക്ക് കൊണ്ടും പെർഫോമൻസ് കൊണ്ടും കിയയുടെ മോഡലുകൾ വാഹനപ്രേമികളുടെ മനസ്സ് കീഴടക്കും. ഇപ്പോഴിതാ, കിയയുടെ മൂന്നുനിര സീറ്റ് വാഹനമായ സൊറെന്റോ എസ്‌യുവി 2023 ഓട്ടോ എക്സ്പോയിൽ അരങ്ങേറ്റം കുറിക്കും എന്ന് അറിയിച്ചിരിക്കുകയാണ് നിർമ്മാതാക്കൾ. 2020-ൽ ആഗോള വിപണിയിൽ അരങ്ങേറിയ നാലാം തലമുറ വാഹനമാണ് ഈ വർഷം ഇന്ത്യയിൽ എത്തുന്നത്. ഹ്യുണ്ടായ് സാന്റാഫേ മോഡലിന് സമാനമാണ് കിയ സൊറെന്റോ.

വാഹനം ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കുമെങ്കിലും വിപണിയിൽ എത്തുന്നത് എന്നാണെന്ന് കമ്പനി അറിയിച്ചിട്ടില്ല. കമ്പനിയുടെ മറ്റ് വാഹനങ്ങളുടെ രൂപത്തോട് വളരെയധികം സമാനതകളുള്ള ഡിസൈൻ തന്നെയാണ് സൊറെന്റോയ്‌ക്കും കിയ നൽകിയിരിക്കുന്നത്. ടൈഗർ നോസ് ഗ്രിൽ, 3 പോഡ് എൽഇഡി ഹെഡ്‌ലാംപ്, ടൈഗർ ഐലൈൻ ഡേടൈം റണ്ണിം​ഗ് ലാംപുകൾ എന്നിവയാണ് വാഹനത്തിന്റെ മുൻഭാഗം ആകർഷണീയമാക്കുന്നത്. സോണെറ്റിനെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് വാഹനത്തിന്റെ ഇന്റീരിയർ. 10.25 ഇഞ്ച് സെൻട്രൽ ഇൻഫോടെയ്ൻമെന്റ് സംവിധാനം, വെർട്ടിക്കൽ എസി വെന്റുകൾ, തൊട്ടുതാഴെയായി എയർ കണ്ടീഷനിം​ഗ് സംവിധാനത്തിന്റെ കൺട്രോൾ നിര എന്നിവ വാഹനത്തിന് നൽകിയിരിക്കുന്നു.

64 കളർ ആംബിയന്റ് ലൈറ്റിം​ഗ്, പനരോമിക് സൺറൂഫ്, 360 ഡിഗ്രി ക്യാമറ, 12 സ്പീക്കറുകളോടു കൂടിയ ശബ്ദ സംവിധാനം എന്നിവയും വാഹനത്തിലുണ്ട്. 1.6 ലീറ്റർ ടർബോ പെട്രോൾ – ഹൈബ്രിഡ് എൻജിനായിരിക്കും വാഹനത്തിന്. 44.2കിലോവാട്ട് കരുത്തുള്ള ഇലക്ട്രിക് മോട്ടർ 230 എച്ച്പി കരുത്തും 350 എൻഎം ടോർക്കും ഉൽപാദിപ്പിക്കും. 6 സ്പീഡ് ഓട്ടമാറ്റിക് ട്രാൻസ്മിഷനാണ് സൊറെന്റോയ്‌ക്ക്. ഹൈബ്രിഡ് ഇല്ലാത്ത കരുത്ത് കൂടിയ കംബസ്റ്റ്യൻ മോഡലും വാഹനത്തിൽ ഉണ്ടാകും. 2.5 ലീറ്റർ ടർബോ പെട്രോൾ എൻജിൻ 191 എച്ച്പി കരുത്തും 246 എൻഎം ടോർക്കും ഉത്പാദിപ്പിക്കും.

 

Tags: kia
ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies