'ഹൃദയമില്ലാത്ത' മനുഷ്യൻ; പൾസില്ലാതെ ജീവിച്ചു; അവിശ്വസനീയമായ സംഭവം നടന്നതിങ്ങനെ..
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

‘ഹൃദയമില്ലാത്ത’ മനുഷ്യൻ; പൾസില്ലാതെ ജീവിച്ചു; അവിശ്വസനീയമായ സംഭവം നടന്നതിങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2023, 04:05 pm IST
FacebookTwitterWhatsAppTelegram

ഹൃദയമില്ലാതെ മനുഷ്യന് ജീവിക്കാൻ കഴിയുമോ? ഇല്ലെന്ന് നമുക്കറിയാം. ശരീരത്തിലെ ഓരോ ആന്തരിക അവയവങ്ങൾക്കും അതിന്റേതായ ജോലികൾ നിർവഹിക്കാനുണ്ട്. ഹൃദയമിടിപ്പ് നിന്നാൽ പിന്നെ ജീവൻ നിലനിർത്തുക അസാധ്യമാണ്. അത്രത്തോളം സുപ്രധാനമാണ് മനുഷ്യശരീരത്തിൽ ഹൃദയത്തിന്റെ പ്രവർത്തനം.

എന്നാൽ 55-കാരനായ ക്രെയ്ഗ് ലെവിസ് എന്നയാൾ ഹൃദയമില്ലാതെ ജീവിക്കാൻ കഴിയുമെന്ന് തെളിയിച്ച ലോകത്തിലെ ആദ്യത്തെ വ്യക്തിയാണ്. അവിശ്വസനീയമെന്ന് തോന്നുന്ന സംഭവം ടെക്‌സാസിലാണ് നടന്നത്. ഇനി 12 മണിക്കൂർ കൂടി മാത്രമേ ജീവിക്കൂവെന്ന് ഡോക്ടർമാർ വിധിച്ച മനുഷ്യനാണ് പിന്നീട് ഹൃദയമില്ലാതെ ജീവിതത്തിലേക്ക് തിരിച്ചുവന്നത്.

2011ലാണ് ക്രെയ്ഗിന് മാരകമായ രോഗം സ്ഥിരീകരിച്ചത്. അമിലോയ്‌ഡോസിസ് എന്നായിരുന്നു രോഗത്തിന്റെ പേര്. അനിയന്ത്രിതമായ അളവിൽ ശരീരത്തിനുള്ളിൽ പ്രോട്ടീൻ ഉത്പാദിപ്പിക്കപ്പെടുകയും ഇത് ഹൃദയം, കരൾ, വൃക്ക എന്നിവയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നതാണ് രോഗം.

രോഗം മൂർച്ഛിച്ചതോടെ ഹൃദയത്തിന്റെ പ്രവർത്തനം പൂർണമായും നിലയ്‌ക്കാൻ പോകുന്നുവെന്ന അവസ്ഥയായി. ഇതോടെ ഡോക്ടർമാർ നിർദേശിച്ചത് പ്രകാരം ഹൃദയത്തിന് പകരം യന്ത്രം വയ്‌ക്കാൻ ക്രെയ്ഗിന്റെ ഭാര്യ സമ്മതം അറിയിച്ചു.

ഈ സാഹചര്യത്തിലാണ് ടെക്‌സാസിലെ ഡോക്ടറായ ബില്ലി കോണും ബഡ് ഫ്രേസിയറും ചേർന്ന് ക്രെയ്ഗിന്റെ നെഞ്ചിൽ ഒരു യന്ത്രം വച്ചുപിടിപ്പിക്കുന്നത്. ഇത് രക്തയോട്ടത്തെ സാധാരണ ഗതിയിലാക്കി. ശരീരത്തിൽ ഹൃദയത്തിന് പകരം യന്ത്രം ഘടിപ്പിച്ച് ക്രെയ്ഗ് ജീവൻ നിലനിർത്തി. യന്ത്രമായതുകൊണ്ട് തന്നെ ക്രെയ്ഗിന് പൾസ് ഉണ്ടായിരുന്നില്ല.

ഇത്തരത്തിൽ ഒരു മാസത്തോളം ക്രെയ്ഗ് തുടർന്നെങ്കിലും പിന്നീട് അദ്ദേഹത്തിന്റെ രോഗം വൃക്കയെയും കരളിനെയും പൂർണമായും ബാധിച്ചു. ഇതോടെ 2011 ഏപ്രിലിൽ ക്രെയ്ഗ് മരണത്തിന് കീഴടങ്ങി. പൾസില്ലാതെ ഒരു മാസത്തിലധികമായിരുന്നു അദ്ദേഹം ജീവിച്ചതെന്നത് വൈദ്യശാസ്ത്രത്തിന്റെ വിജയം കൂടിയാണ്.

Tags: Heart
ShareTweetSendShare

More News from this section

മുൻ ഖത്തർ അമീർ അന്തരിച്ചു

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

‘1000 മിസൈലുകൾ തയ്യാർ’; ഖമേനിയുടെ സംസ്കാരത്തിന് പിന്നാലെ ഇറാന് ട്രംപിന്റെ കടുത്ത യുദ്ധഭീഷണി

ഇന്ത്യ വെറും വിപണിയല്ല, ആഗോള വളർച്ചയുടെ ലോഞ്ച്പാഡ്: ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ചരിത്രമുദ്ര; ന്യൂസിലൻഡ് നിക്ഷേപകരെ ക്ഷണിച്ച് പ്രധാനമന്ത്രി മോദിയുടെ ശക്തമായ സന്ദേശം

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

Latest News

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies