ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങളെ എപ്പോഴും ആവേശത്തോടെയാണ് പലരും നോക്കിക്കാണാറുള്ളത്. തലച്ചോറിന്റെ പ്രവർത്തനത്തെ ഉദ്ദീപിപ്പിക്കുന്നവയാണ് ഇത്തരം ചിത്രങ്ങൾ. കണ്ണിനെ കുഴപ്പിക്കുന്ന ചിത്രങ്ങളിൽ ഒളിഞ്ഞിരിക്കുന്നത് എന്താണെന്നറിയാൻ മണിക്കൂറുകളോളം ചിത്രങ്ങൾ നോക്കിയിരിക്കുന്നവരുണ്ട്. ഇപ്പോഴിതാ, അത്തരമൊരു ചിത്രമാണ് ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ചിത്രമാണിത്. താഴെ നൽകുന്ന ചിത്രത്തിൽ നിറയെ കോഴി കുഞ്ഞുങ്ങളെ കാണാം. എന്നാൽ, ഇതിനിടയിൽ ഒരു മുട്ട ഒളിഞ്ഞിരിപ്പുണ്ട്. 9 സെക്കന്റിനുള്ളിൽ നിങ്ങൾക്കത് കണ്ടെത്താൻ കഴിയുമോ എന്ന് ശ്രമിച്ചു നോക്കൂ…
നിങ്ങൾ മുട്ട കണ്ടെത്തിയോ? ഇല്ലെങ്കിൽ സാരമില്ല. മുട്ട കണ്ടെത്താൻ നിങ്ങൾ പരമാവധി ശ്രമിച്ചിട്ടുണ്ടാകും. എന്നാൽ, മുട്ടയുടെയും കുഞ്ഞുങ്ങളുടെയും ആകൃതി ഒരുവിധം സാമ്യമുള്ളതിനാൽ ഒറ്റനോട്ടത്തിൽ മുട്ട കണ്ടെത്തുക പ്രയാസമാണ്. മുട്ട കണ്ടെത്താൻ സാധിക്കാത്തവർക്ക് വേണ്ടി മുട്ട അടയാളപ്പെടുത്തിയ ചിത്രം താഴെ നൽകുന്നു.
Comments