ഐ ഫോൺ നിർമ്മാണത്തിലും കയറ്റുമതിയിലും ചൈനയെ പിന്തള്ളി അതിവേഗം മുന്നേറി ഇന്ത്യ. നടപ്പ് സാമ്പത്തിക വർഷത്തിൽ ഇതുവരെ ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്തത് 25 ലക്ഷത്തിലധികം എ ഫോണുകളാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് രണ്ടിരട്ടി വർദ്ധനയാണ് കയറ്റുമതിയിൽ ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്.
2025-ഓടെ ഐഫോണിന്റെ 25 ശതമാനം ഇന്ത്യയിൽ നിർമ്മിക്കാനാണ് നിർമ്മാതാക്കളായ ഫോക്സ്‌കോൺ ടെക്നോളജിയുടെയും വിസ്റ്റ്രോണിൻെയും തീരുമാനം. കഴിഞ്ഞ വർഷമാണ് ഐ ഫോൺ-14 ആദ്യ അസംബ്ലി യൂണിറ്റ് ഇന്ത്യയിൽ ആരംഭിച്ചത്.
യുഎസ്- ചൈന ബന്ധം വഷളായതിനെ തുടർന്ന് മൊബൈൽ ഉത്പാദന രംഗത്ത് കനത്ത ക്ഷീണമാണ് ചൈന നേരിട്ടുന്നത്. 2019-ൽ ഐ ഫോണിന്റെ 47 ശതമാനം ചൈനയിൽ നിന്നാണ് ഉത്പാദിപ്പിച്ചിരുന്നത്. എന്നാൽ 2020-ൽ 41 ശതമാനമായും 2021-ൽ 36 ശതമാനമായും കുത്തനെ കുറഞ്ഞു.
ആപ്പിൾ ഉൾപ്പടെയുള്ള ആഗോള ടെക്ക് ഭീമൻമാർ കൂട്ടത്തൊടെയാണ് ചൈനയിലെ യൂണിറ്റുകളുടെ പ്രവർത്തനം അവസാനിപ്പിക്കുന്നത്. ടെക് നിർമ്മാണ യൂണിറ്റുകളുടെ ഹബ്ബായി മാറാനുന്ന ഇന്ത്യയുടെ ശ്രമങ്ങൾക്ക്, ശക്തി പകരുകയാണ് ആഗോള ഭീമൻമാരുടെ ചുവടുമാറ്റം
Comments