കീറിപ്പറിഞ്ഞ വസ്ത്രം ധരിച്ച പെൺകുട്ടികളെ കണ്ടു; അന്ന് മുതൽ താൻ ടി ഷർട്ട് ധരിക്കാൻ തീരുമാനിച്ചു: രാഹുൽ ​ഗാന്ധി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കീറിപ്പറിഞ്ഞ വസ്ത്രം ധരിച്ച പെൺകുട്ടികളെ കണ്ടു; അന്ന് മുതൽ താൻ ടി ഷർട്ട് ധരിക്കാൻ തീരുമാനിച്ചു: രാഹുൽ ​ഗാന്ധി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2023, 02:36 pm IST
FacebookTwitterWhatsAppTelegram

ചണ്ഡിഗഡ്: അതിശൈത്യത്തിലും ടി-ഷർട്ട് ധരിച്ചാണ് രാഹുൽ ​ഗാന്ധി നടക്കുന്നതെന്ന് കോൺ​ഗ്രസ് പുകഴ്‌ത്തിയിരുന്നു. എന്നാൽ തണുപ്പിനെ പ്രതിരോധിക്കാൻ ടി ഷർട്ടിനുള്ളിൽ രാഹുൽ സ്വെറ്റർ ധരിച്ചിരിക്കുന്ന ചിത്രങ്ങൾ പുറത്തു വന്നതോടെ കോൺ​ഗ്രസിന്റെ വാദങ്ങൾ പൊളിഞ്ഞു. ഇതോടെ, ന്യായീകരിക്കാൻ കഴിയാതെ വിറങ്ങലിച്ചു നിന്ന കോൺ​ഗ്രസ് പ്രവർത്തകർക്ക് പുതിയ കഥ പറഞ്ഞു നൽകിയിരിക്കുകയാണ് രാഹുൽ ​ഗാന്ധി. മദ്ധ്യപ്രദേശിൽ ഭാരത് ജോഡോ യാത്രക്കിടെ കണ്ട പെൺകുട്ടികളാണ് താൻ ടി-ഷർട്ട് ധരിക്കുന്നതിന് കാരണമായതെന്ന് രാഹുൽ ​ഗാന്ധി പറയുന്നു.

‘എന്തുകൊണ്ടാണ് ഞാൻ ടീ ഷർട്ട് ധരിക്കുന്നത്, എനിക്ക് തണുപ്പ് അനുഭവപ്പെടുന്നില്ലേ എന്ന് ആളുകൾ ചോദിക്കുന്നു. അതിനുള്ള കാരണം ഞാൻ പറയാം. ജോഡോ യാത്ര ആരംഭിച്ചത് കേരളത്തിലാണ്. അവിടെ ചൂടും ഈർപ്പവും നിറഞ്ഞ കാലാവസ്ഥയായിരുന്നു. എന്നാൽ മദ്ധ്യപ്രദേശിലേക്കു കടന്നപ്പോൾ തണുപ്പ് അനുഭവപ്പെട്ടു തുടങ്ങി. ഒരു ദിവസം കീറിപ്പറിഞ്ഞ വസ്ത്രം ധരിച്ച മൂന്നു പാവപ്പെട്ട പെൺകുട്ടികൾ എന്റെ അരികിൽ വന്നു. ഞാൻ അവരെ ചേർത്തു പിടിച്ചപ്പോൾ അവർ തണുത്തു വിറയ്‌ക്കുകയായിരുന്നു. കാരണം അവർക്ക് തണുപ്പകറ്റാൻ നല്ല വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല. അന്ന് ഞാൻ ഒരു തീരുമാനമെടുത്തു. തണുത്തു വിറയ്‌ക്കുന്ന അവസ്ഥയെത്തും വരെ ഞാൻ ടീ ഷർട്ട് മാത്രമേ ധരിക്കൂ. എനിക്ക് വിറയലും തണുപ്പും അനുഭവപ്പെട്ടപ്പോൾ ഞാൻ സ്വെറ്റർ ധരിച്ചു’ എന്നാണ് രാഹുൽ ​ഗാന്ധി പറഞ്ഞത്.

കഴിഞ്ഞ ദിവസമാണ് രാഹുലിന്റെയും കോൺഗ്രസിന്റെയും കള്ള പ്രചാരണം ബിജെപി പൊളിച്ചടുക്കിയത്. കൊടും തണുപ്പിൽ വെറും ടി-ഷർട്ട് മാത്രം ധരിച്ച് രാഹുൽ യാത്ര ചെയ്യുന്നു എന്ന തരത്തിൽ കോൺ​ഗ്രസ് നേതാക്കൾക്കൊപ്പം ചില മാദ്ധ്യമങ്ങളും രാഹുൽ ​ഗാന്ധിയെ പുകഴ്‌ത്തി പറഞ്ഞിരുന്നു. എന്നാൽ, ടി ഷർട്ടിനുള്ളിൽ സ്വെറ്റർ ധരിച്ചിട്ടുള്ള രാഹുലിന്റെ ചിത്രം പുറത്തു വിട്ടായിരുന്നു ബിജെപിയുടെ മറുപടി. കീറിപ്പറിഞ്ഞ വസ്ത്രം ധരിച്ച പെൺകുട്ടികളാണ് ടി-ഷർട്ട് ധരിക്കാൻ കാരണമായതെന്നാണ് രാഹുൽ പറയുന്നത്. എന്നാൽ ധരിക്കുന്നതാകട്ടെ പ്രമുഖ ബ്രാൻഡുകളുടെ വില കൂടിയ ടി ഷർട്ടുകളും.

 

Tags: CongressRahul GandhiBHARATH JODO YATHRAT shirt
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies