കണ്ണൂർ: വിവാഹ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം. അറുപത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷ്യവിഷബാധയാണെന്നാണ് സംശയിക്കുന്നത്. കണ്ണൂർ മലപ്പട്ടത്താണ് സംഭവം. ഞായറാഴ്ച നടന്ന വിവാഹ സത്കാരത്തിൽ പങ്കെടുത്തവർക്കാണ് ബുദ്ധിമുട്ടുകൾ ഉണ്ടായത്.
ഭക്ഷണം കഴിച്ച് വീട്ടിലെത്തിയതിന് പിന്നാലെ 35ഓളം പേർ ആശുപത്രിയെ സമീപിച്ചു. ശേഷം ഇന്ന് രാവിലെയോടെ 25 പേർ കൂടി ചികിത്സ തേടി. പനി, ഛർദ്ദി, വയറിളക്കം എന്നീ ആരോഗ്യപ്രശ്നങ്ങളാണ് ഇവർക്ക് അനുഭവപ്പെട്ടത്. അതേസമയം എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറയുന്നു.
വിവാഹ തലേന്ന് നടത്തിയ സത്കാരത്തിൽ ഭക്ഷണം കഴിച്ചവർക്കാണ് ആരോഗ്യപ്രശ്നങ്ങളുണ്ടായത്. ചോറും ചിക്കൻ കറിയുമാണ് നൽകിയതെന്നാണ് വിവരം. ഏകദേശം 500ലേറെ പേർ ഭക്ഷണം കഴിച്ചിരുന്നു.
Comments