കൊച്ചി: കീടനാശിനിയുള്ള ഏലയ്‌ക്ക ഉപയോഗിച്ചുണ്ടാക്കിയ അരവണയുടെ വിതരണം തടഞ്ഞ് ഹൈക്കോടതി. അരവണ പ്രസാദത്തിന്റെ സാമ്പിൾ പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇനിയുണ്ടാക്കുന്ന അരവണയിൽ ഭക്ഷ്യയോഗ്യമല്ലാത്ത ഏലയ്‌ക്ക ഉപയോഗിച്ചിട്ടില്ലെന്ന് ഭക്ഷ്യസുരക്ഷാ ഓഫീസർ ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.
അരവണ നിർമാണത്തിനായി ഉപയോഗിക്കുന്ന ഏലയ്‌ക്കയിൽ കീടനാശിനി കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. നല്ല ഏലക്ക കിട്ടിയില്ലെങ്കിൽ ഏലക്ക ഇല്ലാതെയും അരവണ ഉണ്ടാക്കാമെന്നും കോടതി നിർദേശിച്ചു.
അരവണയുണ്ടാക്കുന്ന ഏലയ്‌ക്കയിൽ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന 14 തരം കീടനാശിനികളുടെ സാന്നിധ്യമുണ്ടെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി കണ്ടെത്തിയിരുന്നു. റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച സാഹചര്യത്തിലാണ് പുതിയ ഉത്തരവുണ്ടായിരിക്കുന്നത്.
Comments