വ്യാജ ബോംബ് ഭീഷണി നൽകിയത് വിമാന കമ്പനി ജീവനക്കാരൻ തന്നെ; ചെയ്തത് കൂട്ടുകാർക്ക് കാമുകിമാരെ കാണാൻ; ഉദ്ദേശ്യം കേട്ട് ഞെട്ടി പോലീസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വ്യാജ ബോംബ് ഭീഷണി നൽകിയത് വിമാന കമ്പനി ജീവനക്കാരൻ തന്നെ; ചെയ്തത് കൂട്ടുകാർക്ക് കാമുകിമാരെ കാണാൻ; ഉദ്ദേശ്യം കേട്ട് ഞെട്ടി പോലീസ്

British Airways Trainee Arrested For Hoax Bomb Call To SpiceJet Flight

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2023, 07:48 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സ്‌പൈസ് ജെറ്റ് വിമാനത്തിൽ ബോംബ് ഉണ്ടെന്ന് വിളിച്ചു പറഞ്ഞ് പരിഭ്രാന്തി സൃഷ്ടിച്ചയാളെ പോലീസ് പിടികൂടി. വ്യാജ ബോംബ് ഭീഷണി സന്ദേശം നൽകിയത് ബ്രിട്ടീഷ് എയർവേസ് ജീവനക്കാരനാണ്. ട്രെയിനി ടിക്കറ്റിംഗ് ഏജന്റാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു.

24-കാരനായ അഭിനവ് പ്രകാശാണ് അറസ്റ്റിലായത്. ബ്രിട്ടീഷ് എയർവേസിന്റെ ടിക്കറ്റിംഗ് കൗണ്ടറിൽ ട്രെയിനിയായി ജോലി ചെയ്യുന്നയാളാണ് അഭിനവ്. എന്തിനാണ് വ്യാജ ബോംബ് ഭീഷണി നൽകിയതെന്ന ചോദ്യത്തിന് വിചിത്രമായ മറുപടിയായിരുന്നു പ്രതി നൽകിയത്.

ഡൽഹിയിൽ നിന്ന് പൂനെയിലേക്ക് പോകാനിരുന്ന വിമാനം വൈകിപ്പിക്കുകയായിരുന്നു ലക്ഷ്യം. അഭിനവിന്റെ സുഹൃത്തുക്കളുടെ കാമുകിമാർ ചിലർ പൂനെയിലേക്ക് പോകാനുണ്ടായിരുന്നു. സുഹൃത്തുക്കൾക്ക് കാമുകിമാരുടെ ഒപ്പം അൽപ സമയം കൂടി ചിലവിടാൻ വേണ്ടിയാണ് വിമാന സർവീസ് വൈകിപ്പിച്ചത്. ഇതോടെ അവർക്ക് അധിക സമയം ഒരുമിച്ച് പങ്കിടാൻ സാധിച്ചു. അതിനുവേണ്ടിയാണ് വിമാനത്തിൽ ബോംബുണ്ടെന്ന് വിളിച്ച് പറഞ്ഞതെന്ന് യുവാവ് പോലീസിനോട് പറഞ്ഞു.

അഭിനവിന്റെ കുട്ടിക്കാലം തൊട്ടുള്ള കൂട്ടുകാരായിരുന്നു രാകേഷ്, കുനാൽ എന്നിവർ. അടുത്തിടെ ഇവർ മണാലിക്ക് ട്രിപ്പ് പോയിരുന്നു. അപ്പോൾ പരിചയപ്പെട്ട രണ്ട് പെൺകുട്ടികൾ ഡൽഹിയിൽ നിന്നും പൂനെയിലേക്ക് പോകാനിരുന്ന വിമാനമാണ് അഭിനവ് വൈകിപ്പിച്ചത്. കൂട്ടുകാർ ആവശ്യപ്പെട്ടതുപ്രകാരമാണ് താൻ കടുംകൈ ചെയ്തതെന്നും അഭിനവ് പോലീസിനോട് പറഞ്ഞു. മൂന്ന് പേരും ചേർന്ന് ബോംബ് ഭീഷണി കോൾ ഗൂഢാലോചന ചെയ്തുവെന്നും പോലീസ് പറയുന്നു.

വ്യാഴാഴ്ച വൈകിട്ട് 6.30നാണ് ഡൽഹിയിൽ നിന്നും പൂനെയിലേക്ക് സ്‌പൈസ് ജെറ്റ് വിമാനം പോകാനിരുന്നത്. ബോംബ് ഭീഷണിയുണ്ടായതോടെ മണിക്കൂറുകൾ വൈകി. വിമാനം മുഴുവനായും പരിശോധിച്ച് ബോംബ് ഇല്ലെന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് സർവീസ് നടത്തിയത്. വ്യാജ ഭീഷണി സന്ദേശം മൂലം നിരവധി യാത്രക്കാർ പ്രതിസന്ധിയിലായിരുന്നു.

Tags: British AirwaysSpiceJet flight
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies