അഗർതല : ത്രിപുരയിലെ 108 പഞ്ചായത്തുകളിലും വില്ലേജ് കൗൺസിലുകളിലും ഇന്റർനെറ്റ് കണക്ടിവിറ്റിയിലേക്ക്. ഉപമുഖ്യമന്ത്രി ജിഷ്ണു ദേവ് വർമയാണ് ഈ വിജയത്തിന് തുടക്കമിട്ടത്. ഇനി മുതൽ പ്രദേശവാസികൾക്ക് 4ജി വ്യാപനത്തിന്റെ ഭാഗമായി ഇന്റർനെറ്റ് സൗകര്യങ്ങൾ ലഭ്യമാകും.
129 വിദൂര ഗ്രാമങ്ങളിലായി ബിഎസ്എൻഎൽ ടവറുകൾ സ്ഥാപിക്കും. പദ്ധതിയിൽ 583 ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നുണ്ട്. ഇതിൽ 100 വില്ലേജുകളുടെ കാര്യത്തിൽ പുനഃപരിശോധന നടന്നു വരികയാണ്.
രണ്ട് ഇൻർനെറ്റ് കണക്ടിവിറ്റി പദ്ധതികൾക്കായി 50 കോടി രൂപയാണ് ത്രിപുരയ്‌ക്ക് കേന്ദ്ര സർക്കാർ നൽകിയിരിക്കുന്നത്. ആദ്യ പദ്ധതി 583 ജിപി/വിസികളിൽ നിന്ന് ഭാരത് നെറ്റ് കണക്ടിവിറ്റി വിപുലീകരിച്ച് സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, സ്ഥാപനങ്ങൾ, ഓഫീസുകൾ എന്നിവയിലേക്ക് 50 എഫ്ടിടിഎച്ച് കണക്ഷനുകൾ ലഭ്യമാക്കുക എന്നതാണ്. രണ്ടാമത്തേത് ഭാരത്നെറ്റ് നെറ്റ്വർക്ക് 583 ജിപി/വിസികളിൽ നിന്ന് വിപുലീകരിച്ചുകൊണ്ട് 583 ജിപി/വിസികളിൽ ഓരോന്നിലും ഒരു പൊതു വൈഫൈ ഹോട്ട്സ്പോട്ട് ലഭ്യമാക്കാനാണ് ഉദ്ദേശം. പദ്ധതി നടപ്പിലാക്കുന്നതിന് ചുമതലപ്പെടുത്തിയിരിക്കുന്നത് ബിഎസ്എൻഎല്ലിനെയാണ്.
Comments