ന്യൂഡൽഹി: ലിഫ്റ്റ് അപകടത്തിൽ നിന്നും തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട് എൻസിപി നേതാവ് അജിത് പവാർ. മഹാരാഷ്‌ട്രയിലെ പൂനെയിലായിരുന്നു അപകടം. എൻസിപി നേതാവും മറ്റ് മൂന്ന് പേരുമായിരുന്നു ലിഫ്റ്റിലുണ്ടായിരുന്നത്.
ഹർദിക് ആശുപത്രിയിൽ വച്ച് ലിഫ്റ്റിൽ കയറിയപ്പോൾ നാലാം നിലയിൽ നിന്നും ലിഫ്റ്റ് പൊടുന്നനെ താഴേക്ക് പതിക്കുകയായിരുന്നു. ഭാഗ്യവശാൽ ലിഫ്റ്റിലുണ്ടായിരുന്ന നാല് പേരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
പൂനെയിലെ ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്യാൻ പോകുമ്പോഴായിരുന്നു അപകടമെന്ന് അജിത് പവാർ പ്രതികരിച്ചു. അപകടസമയത്ത് തന്നോടൊപ്പം 90 വയസുള്ള ഡോക്ടറും ഒരു പോലീസുകാരനും ഉണ്ടായിരുന്നുവെന്നും വൈദ്യുതി വിച്ഛേദിക്കപ്പെട്ടതിന് പിന്നാലെയാണ് അപകടമുണ്ടായതെന്നും എൻസിപി നേതാവ് പറഞ്ഞു.
Comments