തൃശൂർ: സേഫ് ആൻഡ് സ്ട്രോങ്ങ് നിക്ഷേപ തട്ടിപ്പ് പ്രതി പ്രവീൺ റാണയെ നായകനാക്കി സിനിമയെടുത്ത എഎസ്ഐക്കെതിരെ നടപടി. സംഭവത്തിൽ എഎസ്ഐ സാന്റോ തട്ടിലിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. തൃശൂർ റേഞ്ച് ഡി.ഐ.ജിയാണ് സസ്പെൻഡ് ചെയ്തത്.
പ്രവീണ റാണ നായകനായ ‘ചോരൻ’ എന്ന സിനിമയുടെ സംവിധായകനാണ് എ.എസ്.ഐ സാന്റോ തട്ടിൽ. അനുമതിയില്ലാതെ സിനിമ സംവിധാനം ചെയ്തതിനാണ് നടപടി. റൂറൽ പോലീസിൽ എഎസ്ഐ തസ്തികയിലാണ് സാന്റോ ജോലി ചെയ്തിരുന്നത്. സംഭവം പുറത്തുവന്നതോടെ സാന്റോയെ സ്ഥലം മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് സസ്പെൻഷൻ നൽകിയത്.
Comments