ആൻഡമാനിലെ നേതാജി സ്മാരകം; ജനുവരി 23-ന് സ്മാരകത്തിന്റെ മാതൃക പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആൻഡമാനിലെ നേതാജി സ്മാരകം; ജനുവരി 23-ന് സ്മാരകത്തിന്റെ മാതൃക പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2023, 07:23 am IST
Facebook
Twitter
WhatsAppTelegram

ഡൽഹി: സുഭാഷ് ചന്ദ്രബോസിന്റെ 126-ാം ജന്മവാർഷികത്തിൽ അദ്ദേഹത്തിന്റെ സ്മരണയ്‌ക്കായി ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ പണികഴിക്കുന്ന സ്മാരകത്തിന്റെ മാതൃക പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 23-ന് ഉദ്ഘാടനം ചെയ്യും. 2018-ൽ നേതാജിയുടെ പേരിൽ പുനർനാമകരണം ചെയ്യപ്പെട്ട റോസ് ഐലൻഡിലാണ് നിർദിഷ്ട സ്മാരകം സ്ഥാപിക്കുന്നത്. മ്യൂസിയം, കേബിൾ കാർ റോപ്പ്‌വേ, ലേസർ ആൻഡ് സൗണ്ട് ഷോ, ചരിത്രപരമായ കെട്ടിടങ്ങളിലൂടെയുള്ള ഗൈഡഡ് ഹെറിറ്റേജ് ട്രയൽ എന്നിവ സ്മാരകത്തിൽ ഉണ്ടാവും. കൂടാതെ, കുട്ടികളുടെ അമ്യൂസ്മെന്റ് പാർക്ക്, ഒരു റെസ്ട്രോ ലോഞ്ചും ഉണ്ടായിരിക്കും.

മോഡലിന്റെ വെർച്വൽ ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. തുടർന്ന് ദ്വീപസമൂഹത്തിലെ ജനവാസമില്ലാത്ത 21 ദ്വീപുകൾക്ക് പരമവീർ ചക്ര അവാർഡ് ജേതാക്കളുടെ പേരിടൽ പ്രഖ്യാപിക്കുമെന്ന് ആൻഡമാൻ നിക്കോബാർ ഭരണകൂടം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. പോർട്ട് ബ്ലെയറിലെ ഡോ.ബി.ആർ.അംബേദ്കർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പരിപാടി തത്സമയം പ്രദർശിപ്പിക്കും. ജനുവരി 23-ന് പോർട്ട് ബ്ലെയറിലെത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചടങ്ങിലെ മുഖ്യാതിഥിയാകും.

1943 ഡിസംബർ 30-ന് ഇന്ത്യൻ നാഷണൽ ആർമി (ഐഎൻഎ) കമാൻഡർ ഇൻ ചീഫ് ത്രിവർണ പതാക ഉയർത്തിയ അതേ സ്ഥലത്ത് അമിത് ഷാ ദേശീയ പതാക ഉയർത്തും. തുടർന്ന് പോർട്ട് ബ്ലെയറിലെ നേതാജി സ്റ്റേഡിയത്തിൽ പൊതു പ്രസംഗം നടത്തും. ചലച്ചിത്ര പ്രദർശനവും നേതാജിയുടെ ജീവിതത്തെ ആസ്പദമാക്കി പ്രശസ്ത നർത്തകി തനുശ്രീ ശങ്കർ കൊറിയോഗ്രാഫി ചെയ്ത നൃത്ത ബാലെയും ഉൾപ്പെടെ നിരവധി പരിപാടികൾ പോർട്ട് ബ്ലെയറിൽ നടക്കും. പോർട്ട് ബ്ലെയറിൽ അമിത് ഷായുടെ രണ്ടാമത്തെ സന്ദർശനമാണിത്. ഇതിന് മുമ്പ് ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാർഷികത്തിന്റെ ഭാ​ഗമായി സംഘടിപ്പിച്ച ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷിക്കാൻ 2021-ൽ അമിത് ഷാ പോർട്ട് ബ്ലെയറിൽ എത്തിയിരുന്നു.

 

Tags: Narendra ModiAndaman and Nicobar Islands
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies