മുംബൈ : ജിമ്മിൽ വ്യായാമം ചെയ്ത് കൊണ്ടിരിക്കെ 67-കാരന് ദാരുണാന്ത്യം. മഹാരാഷ്‌ട്രയിൽ പാൽഖർ ജില്ലയിലെ വാസൈ ഗ്രാമവാസിയായ പ്രഹ്ലാദ് നികം ആണ് മരിച്ചത്.
തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്ന് പ്രഹ്ലാദ് നികം കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇയാളുടെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രഹ്ലാദ് എന്നും കൃത്യമായി വ്യായാമം ചെയ്യുന്നതിന് 7:30 ന് ജിമ്മിൽ എത്തുമായിരുന്നു.
അടുത്തിടെ പ്രിയ നടൻ സിദ്ധാന്ത് വീർ സൂര്യവംശി ജിമ്മിൽ വ്യായാമം ചെയ്തുകൊണ്ടിരിക്കെ മരണപ്പെട്ടിരുന്നു. 46-വയസ്സായിരുന്നു അദ്ദേഹത്തിന്. ഹിന്ദി ടിവി സീരിയലുകളിലും ഷോകളിലും നിറ സാന്നിദ്ധ്യമായിരുന്ന അദ്ദേഹത്തിന്റെ അകാല മരണം ഞെട്ടലോടെയാണ് ആരാധകർ സ്വീകരിച്ചത്.
കന്നട താരമായ പുനിത് രാജ്കുമാർ അദ്ദേഹത്തിന്റെ 46-ാം വയസ്സിൽ മരണമടഞ്ഞതും 40-ാം വയസ്സിൽ ബോളിവുഡ് സീരിയൽ നടനായ സിദ്ധാർത്ഥ് ശുക്ല, 41-ാം വയസ്സിൽ നടൻ ദീപേഷ് ഭാൻ എന്നിവർ മരണത്തിലേക്ക് കാൽവഴുതി വീണതും വ്യായാമം ചെയ്യുന്നതിനിടയിലായിരുന്നു. ഇതിന് പിന്നാലെയാണ് സമാനരീതിയിൽ ഒരു മരണം കൂടി സംഭവിച്ചത്.
Comments