ശ്രീനഗർ : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജമ്മുവിലെ പൂഞ്ച് ജില്ലയിൽ കൂടുതൽ സുരക്ഷ ശക്തമാക്കി സുരക്ഷ സേന. സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രദേശത്തെ എല്ലാ കോണിലും ഉദ്യോഗസ്ഥരെ നിയമിച്ചതായി പോലീസ് അറിയിച്ചു. ജനുവരി 26-ന് നടക്കുന്ന റിപ്പബ്ലിക് ദിന ആഘോഷങ്ങളിൽ കൂടുതൽ ജാഗ്രതയോടെ കാര്യങ്ങളെ വീക്ഷിക്കാൻ ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുകയാണെന്നും ജമ്മുകശ്മീർ പോലീസ് വ്യക്തമാക്കി.
ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുക എന്നത് തങ്ങൾക്ക് പ്രധാനമാണെന്നും, അതിനായി കൂടുതൽ സേനയെ വിന്യസിക്കുമെന്നും പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. സുരക്ഷ മുൻനിർത്തി കൂടുതൽ പരിശീലനങ്ങൾ വർഷം തോറും നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷ ഉറപ്പു വരുത്തുന്നതിനായി ഇന്ത്യൻ സേനയെയും സിആർപിഎഫ് ഉദ്യോഗസ്ഥരെയും പ്രദേശങ്ങളിൽ വിന്യസിപ്പിച്ചിട്ടുണ്ട്.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പരിശോധന കർശനമാക്കിയിരിക്കുകയാണ്. സംശയം തോന്നിക്കുന്ന പ്രദേശങ്ങളിലും വാഹനങ്ങളിലും പരിശോധന കർശനമാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സംശയാസ്പദമായ നീക്കങ്ങളും പോലീസ് നിരീക്ഷിക്കും.
Comments