മുംബൈ: മുംബൈയിൽ വൻ മയക്കു മരുന്ന് വേട്ട. 1 കോടി 30 ലക്ഷം രൂപയുടെ മയക്കുമരുന്ന് മുംബൈ പോലീസ് ആന്റി നാർക്കോട്ടിക് സെൽ പിടികൂടി. 325.1 ഗ്രാം ഭാരമുള്ള ഉയർന്ന നിലവാരമുള്ള ഹെറോയിൻ കണ്ടെടുത്തതായി പോലീസ് അറിയിച്ചു. കൂടാതെ, പ്രതിയെ അറസ്റ്റ് ചെയ്യുകയും ഇയാളുടെ കൈയിൽ നിന്ന് 4 ലക്ഷത്തോളം രൂപയും കണ്ടെടുത്തു.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ദിൻദോഷിയിലും മുംബൈയുടെ മറ്റ് ഭാഗങ്ങളിലുമാണ് പിടിയിലായ വ്യക്തി നിരോധിത മയക്കുമരുന്ന് വിതരണം ചെയ്തത്. എക്സ്റ്റസി എന്നറിയപ്പെടുന്ന മയക്കുമരുന്നാണ് പോലീസ് പിടിച്ചെടുത്തത്.
പിടിച്ചെടുത്ത മയക്കമരുന്ന് അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 20 ലക്ഷം രൂപയോളം വിലയുണ്ട്. കള്ളക്കടത്തിലും മയക്കുമരുന്ന് വ്യാപരത്തിലും നേരിട്ടും അല്ലാതെയും ബന്ധപ്പെട്ടവർക്കു വേണ്ടിയുള്ള അന്വേഷണത്തിലാണ് പോലീസ്. വ്യാഴാഴ്ച രാത്രി അറസ്റ്റ് ചെയ്ത പ്രതിയെ പോലീസ് വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കി. തുടർന്ന് ഇയാളെ പോലീസ് റിമാൻഡിലേക്ക് അയച്ചു.
Comments