ബെംഗളൂരു: രാജ്യത്ത് നിയമവിരുദ്ധമായി താമസിച്ച പാകിസ്താൻ സ്വദേശിനിയെ പോലീസ് പിടികൂടി. ഇന്ത്യ-നേപ്പാൾ അതിർത്തിയിലൂടെ ഭാരതത്തിലേക്ക് പ്രവേശിച്ച 19-കാരിയാണ് അറസ്റ്റിലായത്. ഇഖ്റ ജീവാനി എന്ന പെൺകുട്ടി കഴിഞ്ഞ വർഷമാണ് ഇന്ത്യയിലേക്ക് കടന്നതെന്നാണ് വിവരം.
ഗെയിമിങ് ആപ്പിലൂടെ പരിചയപ്പെട്ട 25-കാരനുമായി പ്രണയത്തിലാവുകയും തുടർന്ന് പെൺകുട്ടി ഇന്ത്യയിലേക്ക് വരികയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. 19-കാരിയെ ബെംഗളൂരുവിൽ നിന്നാണ് പോലീസ് പിടികൂടിയത്. യുപി സ്വദേശിയായ യുവാവുമായി നേപ്പാളിൽ വച്ച് വിവാഹം കഴിക്കുകയും ഇതിന് ശേഷം ഇന്ത്യയിലേക്ക് കടക്കുകയുമായിരുന്നു. ശേഷം പേര് മാറ്റിയ പെൺകുട്ടി ഇന്ത്യൻ പാസ്പോർട്ട് എടുക്കാൻ പോലും അപേക്ഷിച്ചു.
പാകിസ്താനിലുള്ള പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചതോടെയാണ് ഇന്റലിജൻസിന് സൂചന ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പാക് സ്വദേശിനിയായ 19-കാരിയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഭർത്താവായ യുവാവിനെയും ഇഖ്റയെയും പോലീസ് അറസ്റ്റ് ചെയ്തു.
Comments