തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില റെക്കോർഡ് കുതിപ്പിലേയ്ക്ക്. ഇന്ന് ഗ്രാമിന് 40 രൂപ വർദ്ധിച്ചു. ഒരു ഗ്രാം സ്വർണത്തിന് 5310 രൂപയാണ് വില. ഒരു പവൻ സ്വർണത്തിന് 42,480 രൂപയാണ് ഇന്നത്തെ വില.
18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 35 രൂപ വർദ്ധിച്ച് 4,395 രൂപയായി. രണ്ട് ദിവസം മുമ്പാണ് സ്വർണവില സർവകാല റെക്കോർഡ് തകർത്തത്. അന്ന് ഗ്രാമിന് 35 രൂപ വർദ്ധിച്ച് വില 5270 ൽ എത്തിയിരുന്നു.
2020 ഓഗസ്റ്റ് 7-നായിരുന്നു ഇതിനു മുമ്പുള്ള ഉയർന്ന വില രേഖപ്പെടുത്തിയത്. ഗ്രാമിന് 5250 പവന് 42000 ആയിരുന്നു അന്ന് വില. സ്വർണവിലയുടെ റെക്കോർഡ് വർദ്ധന സ്വർണം വാങ്ങുന്നവർക്ക് ആശങ്ക സൃഷ്ടിക്കുമ്പോൾ, സ്വർണം വിറ്റ് പണമാക്കാനുള്ള തിരക്കുമുണ്ട്.
Comments