ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിനം ഗൂഗിൽ ഡൂഡിൽ ആഘോഷിച്ചത് ഇന്ത്യൻ വൈവിധ്യങ്ങളെ ഒറ്റ ചിത്രത്തിലാക്കി. അഹമ്മദബാദിൽ നിന്നുള്ള പാർത്ഥ് കൊതേക്കർ നാല് ദിവസത്തിലധികം എടുത്താണ് ചിത്രം പൂർത്തിയാക്കിയത്.
ഹാൻഡ് കട്ട് പേപ്പറിലാണ് പൂർണ്ണമായും ആർട്ട് വർക്ക് ചെയ്തിരിക്കുന്നത്. ഇതിൽ ഇന്ത്യഗേറ്റ്, രാഷ്ട്രപതി ഭവൻ, സിആർപിഎഫ് മാർച്ച് , അശ്വാരൂഢ സേന എന്നിവയെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്.
ഡൂഡിൽ വരയാക്കാനുള്ള ക്ഷണം ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് പാർത്ഥ് കോതേക്കർ പറയുന്നു. ഇന്ത്യയുടെ സാംസ്കാരിക-ചരിത്ര വൈവിധ്യങ്ങളെ അടയാളപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ദിവസവും ആറ് മണിക്കൂറോളം ഇതിനായി ചെലവഴിച്ചു. സ്കൂൾ ദിനത്തിൽ പങ്കെടുത്ത റിപ്പബ്ലിക് ദിന പരേഡ് ആണ് ഡിസൈനിങ്ങ് വേളയിൽ മനസ്സിൽ നിറഞ്ഞ് നിന്നത്. കൂടാതെ റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ പഠിക്കാനും സാധിച്ചു പാർത്ഥ് കോതേക്കർ കൂട്ടിച്ചേർത്തു.
Comments