ജോലി ലഭിക്കാൻ തടസ്സം അനുഭവപ്പെടുന്നുണ്ടോ? ഈ ക്ഷേത്രത്തിൽ ദർശനം നടത്തിയാൽ അത്യുത്തമം എന്ന് അനുഭവസ്ഥർ
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജോലി ലഭിക്കാൻ തടസ്സം അനുഭവപ്പെടുന്നുണ്ടോ? ഈ ക്ഷേത്രത്തിൽ ദർശനം നടത്തിയാൽ അത്യുത്തമം എന്ന് അനുഭവസ്ഥർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2023, 01:13 pm IST
FacebookTwitterWhatsAppTelegram

പല ക്ഷേത്രങ്ങളും പല പല കാരണങ്ങളാൽ പ്രസിദ്ധമാണ്. ചില ക്ഷേത്രങ്ങൾ സന്താന ഭാഗ്യത്തിനും മറ്റ് ചിലത് വിവാഹത്തിനും മറ്റ്് ചിലത് വിദ്യലബ്ധിയ്‌ക്കും പ്രശസ്തമാണ്. എന്നാൽ തൊഴിൽ അന്വേഷിക്കുന്നവർക്കും ഇത്തരത്തിൽ മനസറിഞ്ഞ് പ്രാർത്ഥിച്ച് കാര്യം നേടിയെടുക്കാൻ കഴിയുന്ന ക്ഷേത്രമുണ്ടെന്നറിയാം? എറണാകുളം ഇടപ്പള്ളി മഹാഗണപതി ക്ഷേത്രം അഥവാ കൊട്ടാരം ഗണപതി ക്ഷേത്രത്തിലാണ് ഈ സവിശേഷത ഉള്ളത്.

എല്ലാ വിഘ്‌നങ്ങളും മാറ്റുന്ന വിഘ്നേശ്വരന്റെ മഹാഗണപതി പ്രതിഷ്ഠയാണ് ഈ ക്ഷേത്രത്തിലുള്ളത്. കേരളത്തിലെ പല ഭാഗങ്ങളിൽ നിന്നും നിരവധി ഭക്തരാണ് എത്തിച്ചേരുന്നത്. പ്രസിദ്ധ എഴുത്തുകാരനായ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ ഇതിനെ കുറിച്ച് പറയുന്നുണ്ട് ഗണപതി ഹോമം നടക്കുമ്പോൾ വിഘ്നേശ്വരൻ സ്വയം പ്രത്യക്ഷനായി നിവേദ്യം വാങ്ങിച്ചെന്നും പിന്നീട് ഇവിടെ മഹാഗണപതി ആയി കുടികൊള്ളുന്നുവെന്നാണ് വിശ്വാസം. ഇടപ്പള്ളി രാജകുടുംബത്തിന്റെ കുടുംബ കൊട്ടാരത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ജോലി ലഭിക്കുന്നതിൽ തടസ്സം .നേരിടുന്നവർക്ക് ഇവിടെയെത്തി പ്രാർത്ഥിക്കുന്നത് മികച്ച ഫലം നൽകുമെന്നാണ് അനുഭവസ്ഥർ പറയുന്നത്. പ്രാർത്ഥിക്കുന്നതിനൊപ്പം ഭഗവാന് ഉണ്ണിയപ്പം നിവേദ്യമായി സമർപ്പിക്കുന്നതും ഉത്തമമാണ്.

എറണാകുളം ജില്ലയിലെ ഇടപ്പള്ളി ജംഗ്ഷനിലെ മേൽപാലത്തിൽനിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെ, ഇടപ്പള്ളി ഹൈസ്‌കൂൾ ബസ് സ്റ്റോപ്പിന് സമീപമാണ് മഹാഗണപതി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇടപ്പള്ളി സ്വരൂപത്തിന്റെ മദ്ധ്യഭാഗത്താണ് കിഴക്ക് അഭിമുഖമായി ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ഗണപതി ഭഗവാന്റെ വിശേഷചൈതന്യം നിറഞ്ഞ ക്ഷേത്രങ്ങളിലൊന്നാണ് ഇടപ്പള്ളി ഗണപതി ക്ഷേത്രം. ഗണേശപ്രീതിക്കായി വർഷത്തിൽ ഒരിക്കലെങ്കിലും ദർശനം നടത്തേണ്ട ക്ഷേത്രമാണിത്. ഇടപ്പള്ളി രാജകുടുംബത്തിന്റെ കുടുംബക്ഷേത്രമായതിനാൽ കൊട്ടാരം വക ഗണപതിക്ഷേത്രം എന്നും അറിയപ്പെടുന്നു. കൊട്ടാരത്തിനുള്ളിൽ പടിഞ്ഞാറോട്ടു ദർശനമായാണു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്

ഇടപ്പള്ളി രാജവംശത്തിന്റെ കുലദേവതയായ ‘ഗണപതി’യുടെ ക്ഷേത്രം സ്വരൂപത്തിന്റെ നാലുകെട്ടിൽത്തന്നെയാണ് സ്ഥിതിചെയ്യുന്നത്. ഇടപ്പള്ളി ഗണപതിയുടെ പ്രധാന വഴിപാട് ‘കൂട്ടപ്പം’ ആണ്. തൃക്കോവിൽ ശ്രീകൃഷ്ണക്ഷേത്രത്തിന് 1500 വർഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. ശ്രീഭദ്രാദേവീ ക്ഷേത്രത്തിൽ ദശകങ്ങൾക്ക് മുമ്പുവരെ ‘തൂക്കം’ നടന്നിരുന്നു എന്ന് പറയപ്പെടുന്നു.പത്‌നീസമേതനും ദശഹസ്തനുമായ മഹാഗണപതി ഭാവമാണ് ഈ ക്ഷേത്രത്തിൽ. വിഗ്രഹപ്രതിഷ്ഠ നടത്താത്ത ക്ഷേത്രമെന്ന പ്രത്യേകതയുമുണ്ട്. ഇക്കാരണത്താൽ പ്രത്യേക ഉത്സവമോ ആഘോഷങ്ങളോ ക്ഷേത്രത്തിൽ നടക്കാറില്ല. നിത്യേന ഭഗവാന്റെ പഞ്ചലോഹ വിഗ്രഹത്തിൽ മൂന്നു നേരം പൂജ നടക്കാറുണ്ട്. കൊട്ടാരത്തിലെ പുല കാലഘട്ടങ്ങളിൽ ഈ പഞ്ചലോഹ വിഗ്രഹം തൃക്കണാവും ക്ഷേത്രത്തിലേക്കു മാറ്റി നിത്യപൂജകൾ സമർപ്പിക്കും. ക്ഷേത്രത്തിനടുത്തു നാഗത്തറയും ഉണ്ട്. വിനായകചതുർഥി ദിനത്തിൽ ഇവിടെ പ്രത്യേക പൂജകൾ നടത്താറുണ്ട്. ഉണ്ണിയപ്പ നിവേദ്യം, നെയ്പ്പായസം, കറുകമാല,നെയ് വിളക്ക്, നാളികേരമുടയ്‌ക്കൽ തുടങ്ങിയ വഴിപാടുകളാണ് ഇവിടെ പ്രധാനം.

ShareTweetSendShare

More News from this section

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

Latest News

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

‘ഭാര്യയെ കൊലപ്പെടുത്തി’ എന്ന് പറഞ്ഞ് ഭർത്താവ് കീഴടങ്ങി; യുവതിയെ ജീവനോടെ കണ്ടെത്തി പൊലീസ്; അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies