തായ്പേയ് സിറ്റി : പ്രണയം തകര്‍ന്നാല്‍ നമ്മളാകെ തകര്‍ന്ന് പോകും. ചിലർ അത് പെട്ടെന്ന് മറന്നേക്കും. പക്ഷേ പ്രണയം തകര്‍ന്നത് തായ്വാനിലെ ഒരു യുവാവിന്റെ ജീവിതം തന്നെ മാറ്റി മറിച്ചിരിക്കുകയാണ്.
ഇത്രയും വലിയൊരു സംഭവം ഈ യുവാവിന്റെ ജീവിതത്തെ ഭാഗ്യത്തിലേക്കാണ് നയിച്ചത് . ഉത്തര തായ്വാനിലെ ഒരു യുവാവ് അടുത്തിടെ വരെ പെൺസുഹൃത്തുമായി കടുത്ത പ്രണയത്തിലായിരുന്നു. അവര്‍ക്കൊപ്പം വലിയൊരു ജീവിതവും ഈ യുവാവ് സ്വപ്നം കണ്ടിരുന്നു. എന്നാല്‍ പെട്ടെന്നാണ് എല്ലാം തകര്‍ന്നത്. ഇയാളുടെ പ്രണയം അടുത്തിടെയാണ് തകര്‍ന്നത്. വല്ലാതെ വേദനിപ്പിക്കുന്ന ആ ദിനം യുവാവ് ഓര്ത്തുവെക്കാറുണ്ടായിരുന്നു. ഈ ദിനത്തിന്റെ ഓർമ്മയ്ക്കായി യുവാവ് എടുത്തത് . ഈ ലോട്ടറിയടിച്ചതോടെ യുവാവിന് കിട്ടിയത് ഒരു മില്യണ്‍ ന്യൂ തായ്വാന് ഡോളറാണ്. ഇത് 33000 യുഎസ് ഡോളര്‍ വരും. അതായത് ഇന്ത്യന്‍ രൂപയാണെങ്കില്‍ 26 ലക്ഷം രൂപയില്‍ അധികം വരും.
കാമുകിയുമായി ബന്ധം പിരിയുകയും, അവള് തന്നെ വിട്ടുപോവുകയും ചെയ്ത തീയതിയാണ് ഇതിനായി യുവാവ് ഉപയോഗിച്ചത്. തന്റെ പ്രണയം തകര്‍ന്ന ദിവസം തന്നെ ഒരു ഭാഗ്യം പരിശോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു യുവാവ്. അത് വലിയ നേട്ടമായി മാറുകയായിരുന്നു.
Comments