ഷിംല: ഹിമാചൽ പ്രദേശിൽ കടുത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ഷിംല, കുളു, ലാഹൗൾ, കിന്നാവൂർ മേഖലകളിൽ ഗതാഗതം തടസ്സപ്പെട്ടു. സംസ്ഥാനത്തെ മൂന്ന് ദേശീയ പാതകൾ ഉൾപ്പെടെ 484 റോഡുകളിലാണ് ഗതാഗതം സ്തംഭിച്ചത്. വൈദ്യുതി വിതരണവും തകരാറിലായത് കാരണം ജനജീവിതവും ദുരിതത്തിലാണ്.
ഷിംലയിലെ ഉയർന്ന പ്രദേശങ്ങളിൽ അതിശൈത്യത്തെത്തുടർന്ന് ഹിന്ദുസ്ഥാൻ-ടിബറ്റ് റോഡുകൾ അടച്ചു. രാത്രികാലങ്ങളിൽ ഷിംലയിൽ കഠിനമായ മഞ്ഞ് വീഴ്ചയാണ് സംഭവിക്കുന്നത്.
റോഡുകളും വൈദ്യുതി ലൈനുകൾ തകരാറിലായതുമൂലം ഷിംലയിലെ ആയിരത്തോളം വരുന്ന ഗ്രാമങ്ങൾ പ്രതിസന്ധിയിലാണ്. വിനോദ സഞ്ചാര കേന്ദ്രങ്ങളായ കുഫ്രി, മണാലി തുടങ്ങിയ സ്ഥലങ്ങളിൽ – 0.1 ഡിഗ്രി സെൽഷ്യസ്, 0.4 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയാണ് താപനില
Comments