ന്യൂഡൽഹി: ഇന്ത്യയുടെ അദ്ധ്യക്ഷതയ്ക്ക് കീഴിൽ ആദ്യ ജി20 എനർജി ട്രാൻസിഷൻ വർക്കിംഗ് ഗ്രൂപ്പ് ( ഇറ്റിഡബ്ല്യുജി)യോഗം ബംഗളൂരുവിൽ നടക്കുമെന്ന് കേന്ദ്ര വൈദ്യുതി മന്ത്രാലയം. ഫെബ്രുവരി 5 മുതൽ 7 വരെയാണ് യോഗം നടക്കുക.
ജി-20 അംഗ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, പ്രത്യേക ക്ഷണിതാക്കളായ ബംഗ്ലാദേശ്, ഈജിപ്ത്, മൗറീഷ്യസ്, നെതർലാൻഡ്സ്, നൈജീരിയ, ഒമാൻ, സിംഗപ്പൂർ, യുഎഇ, സ്പെയിൻ തുടങ്ങി ഒമ്പത് അതിഥി രാജ്യങ്ങളിൽ നിന്നുൾപ്പെടെ 150-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
ലോക ബാങ്ക്, ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക്, യുണൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാം (യുഎൻഡിപി), ഇന്റർനാഷണൽ എനർജി ഏജൻസി (ഐഇഎ), ക്ലീൻ എനർജി മിനിസ്റ്റീരിയൽ (സിഇഎം), യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാം (യുഎൻഇപി) തുടങ്ങി പ്രമുഖ അന്താരാഷ്ട്ര സംഘടനകൾ യോഗത്തിൽ പങ്കെടുക്കും.
കൂടാതെ ഇന്റർനാഷണൽ സോളാർ അലയൻസ് (ISA), യുണൈറ്റഡ് നേഷൻസ് ഇന്റർനാഷണൽ ഡെവലപ്മെന്റ് ഓർഗനൈസേഷൻ (UNIDO), യുണൈറ്റഡ് നേഷൻസ് എക്കണോമിക് ആൻഡ് സോഷ്യൽ കമ്മീഷൻ ഫോർ ഏഷ്യ ആൻഡ് പസഫിക് (UNESCAP), RD20 തുടങ്ങിയ സംഘടനകളിലുള്ളവരും ശാസ്ത്രഞ്ജരും കേന്ദ്ര വൈദ്യുതി മന്ത്രാലയങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിന്റെ ഭാഗമാകും.
Comments