തിരുവനന്തപുരം: തീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ കടലിലെ സാഹചര്യം മോശമാകാനുള്ള സാധ്യത മുന്നിൽക്കണ്ട് ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്. കേരളാ തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയവരെല്ലാം ഉടൻ തിരിച്ചുവരണമെന്നാണ് നിർദേശം. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണിത്.
കന്യാകുമാരി തീരം, ഗൾഫ് ഓഫ് മന്നാർ, തമിഴ്നാട് തീരം, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നീ ഭാഗങ്ങളിൽ ജനുവരി 31 മുതൽ ഫെബ്രുവരി 4 വരെ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകുന്ന നിർദേശം.
കൂടാതെ വരുന്ന 5 ദിവസങ്ങളിൽ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. തെക്കൻ കേരളത്തിൽ കൂടുതൽ മഴ പെയ്തേക്കുമെന്നും മുന്നറിയിപ്പുണ്ട്.
Comments