ഹൈദരാബാദ്: തിരഞ്ഞെടുപ്പിന് മുന്നോടിയായി തെലങ്കാന സന്ദർശിക്കാനൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പാർലമെന്റ് പ്രവാസ് യോജനയിൽ പങ്കെടുക്കുന്നതിനോടനുബന്ധിച്ച് അമിത് ഷാ ഫെബ്രുവരി 11-ന് സംസ്ഥാനം സന്ദർശിക്കും.
തെലങ്കാനയിലെ വിവിധ പ്രദേശങ്ങളിലെ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. അമിത് ഷായുടെ സന്ദർശനത്തിൽ കേന്ദ്ര സർക്കാരിന്റെ എട്ട് വർഷത്തെ ഭരണ നേട്ടങ്ങളെക്കുറിച്ച് പ്രതിപാതിക്കും. സംസ്ഥാന സർക്കാരിന്റെ നുണ പ്രചാരണങ്ങൾക്കെതിരെയുളള മറുപടിയാകും ഭരണ നേട്ടങ്ങളെ കുറിച്ചുളള വിവരണം.
അടുത്തമാസം അവസാനം ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയും തെലങ്കാനയിൽ സന്ദർശനം നടത്തുമെന്ന് സൂചനകളുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും തെലങ്കാനയിൽ സന്ദർശനം നടത്തുമെന്ന് നേരത്തെ തീുമാനിച്ചിരുന്നു. പക്ഷേ ചില അവിചാരിത കാരണങ്ങളാൽ സന്ദർശനം മാറ്റിവെച്ചു.
സംസ്ഥാനത്ത് ഈ വർഷാവസാനമാണ് തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പിൽ ബിആർഎസിനെ പരാജയപ്പെടുത്തി അധികാരം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ബിജെപി.
Comments