ന്യൂഡൽഹി: 2023-24 ലെ ബജറ്റ് പ്രഖ്യാപനത്തിൽ ഏറ്റവും നിർണായകമായ തീരുമാനങ്ങളിൽ ഒന്നായിരുന്നു ആദായനികുതിയിൽ വരുത്തിയ ഇളവ്. പുതിയ നികുതി രീതി അനുസരിച്ച് അടയ്ക്കേണ്ട തുക എത്രയാണെന്ന് നോക്കാം..
പ്രതിവർഷ വരുമാനം എഴ് ലക്ഷം രൂപയുള്ളവർക്ക് ഇനിമുതൽ നികുതിയൊടുക്കേണ്ട. റിബേറ്റ് പരിധി അഞ്ച് ലക്ഷത്തിൽ നിന്ന് ഏഴ് ലക്ഷമായി ഉയർത്തിയതായി ധനമന്ത്രി പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്.
നിങ്ങളുടെ പ്രതിവർഷ വരുമാനം ഏഴ് ലക്ഷമാണെങ്കിൽ ടാക്സ് കൊടുക്കേണ്ടതില്ല. അതിൽ കൂടുതൽ വരുമാനമുണ്ടെങ്കിൽ മൊത്തം വരുമാനത്തിന് നേരത്തെ നിശ്ചയിച്ചിട്ടുള്ള രീതി പ്രകാരം നികുതി ഒടുക്കേണ്ടതായി വരും.
ഇതിൽ ആദ്യത്തെ 0-3 ലക്ഷം രൂപയ്ക്ക് ടാക്സ് ഇല്ല. പിന്നെയുള്ള 3-6 ലക്ഷത്തിന് അഞ്ച് ശതമാനം നികുതി കൊടുക്കണം എന്നതാണ് കണക്ക്. അതായത് 9 ലക്ഷം രൂപ വരുമാനമുള്ളയാൾ കൊടുക്കേണ്ടി വരുന്ന നികുതി 45,000 രൂപയാണ്. നേരത്തെയിത് 62,400 രൂപയായിരുന്നു.
കൂടുതൽ വ്യക്തതയ്ക്കായി ചുവടെയുള്ള പട്ടിക നോക്കാം..
Comments