ലക്നൗ: ഹിന്ദു മതവും വിശ്വാസങ്ങളും വളരെ ഇഷ്ടമാണെന്ന കാരണത്താൽ സനാതന ധർമ്മം സ്വീകരിച്ച് മുസ്ലീം യുവതി. ഉത്തർപ്രദേശിലെ ബറെയ്ലി സ്വദേശിനിയായ സാബയാണ് ഹിന്ദുത്വം സ്വീകരിച്ച് സോണിയായി മാറിയത്. ഇതിന് പിന്നാലെ തന്റെ പ്രണയിതാവായ അങ്കൂർ ദേവലിനെ അവർ വിവാഹവും ചെയ്തു. ഹിന്ദു വിശ്വാസ പ്രകാരമുള്ള ചടങ്ങുകൾ അനുസരിച്ച് ബറെയ്ലിയിലെ അഗസ്ത്യ മുനി ആശ്രമത്തിലായിരുന്നു വിവാഹം.
ഇസ്ലാം മതം ഉപേക്ഷിച്ചതിനെ തുടർന്ന് ഏറെ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് സംഭവത്തിൽ വിശദീകരണവുമായി സോണിയെത്തിയത്. അങ്കുറിനോടൊപ്പം ജീവിക്കാൻ വീട്ടുകാർ വിസ്സമതിച്ചതോടെ സോണി വീട് വിട്ട് ഇറങ്ങിപ്പോയിരുന്നു. തുടർന്ന് അങ്കുറിനും കുടുംബത്തിനുമെതിരെ സോണിയുടെ വീട്ടുകാർ പരാതി നൽകി. മകളെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു പരാതി. പോലീസിന് നൽകിയ പരാതിയിൽ സോണിക്ക് 16 വയസാണെന്നാണ് കുടുംബം പറയുന്നത്. എന്നാൽ യഥാർത്ഥത്തിൽ സോണിക്ക് 21 വയസ് പൂർത്തിയായെന്നാണ് വിവരം.
കൂടാതെ അങ്കുറിന്റെ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പോലീസ് കാവലും സോണി ആവശ്യപ്പെട്ടു. തന്റെ വീട്ടുകാർ ഭർത്താവിനെ ഉപദ്രവിച്ചേക്കാൻ സാധ്യതയുണ്ടെന്നാണ് സോണി പറയുന്നത്. സംഭവം നിലവിൽ പോലീസിന്റെ പരിഗണനയിലാണ്.
Comments